കിഴക്കമ്പലം: കവർച്ചയുമായി ബന്ധപ്പെട്ട് കൊലപാതകം നടന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗരൂകരാകണമെന്ന് പൊലീസ് പറഞ്ഞു. വ്യാപാര സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും കാര്യത്തിൽ കൂടുതൽ ശ്രദ്ധവേണം. നിർദേശങ്ങൾ: രാത്രിയിൽ വീടുകൾ അകത്തുനിന്ന് ഭദ്രമായി പൂട്ടി സുരക്ഷ ഉറപ്പുവരുത്തണം. ജനലുകളുടെ കൊളുത്തുകളും മറ്റും കൃത്യമായി ഇട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണം. അസമയത്ത് വീടിനു പുറത്തുനിന്ന് ശബ്്ദങ്ങളോ മറ്റോ കേട്ടാൽ വാതിൽ തുറക്കരുത്. പകരം ജനൽവഴി വീടിനു വെളിയിലുള്ള പരിസരം വീക്ഷിക്കണം. സംശയം തോന്നുന്ന രീതിയിൽ അസമയത്ത് വല്ലതും ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിനെയും പരിസരവാസികളെയും ഫോൺവഴി വിവരം അറിയിക്കണം. അയൽപക്കവീടുകളിൽ എന്തെങ്കിലും സംശയകരമായി തോന്നിയാൽ ആ വീട്ടിലെ ആളുകളുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുക. അവർ ഫോണെടുക്കുന്നില്ലെങ്കിൽ ഉടൻ പൊലീസിൽ വിവരം അറിയിക്കണം. പൊലീസ് വരുന്നതിനു മുമ്പ് കള്ളന്മാർ ഉണ്ടന്ന് സംശയിക്കുന്ന വീടുകളിൽ പരിശോധനക്കിറങ്ങരുത്. അത്യാവശ്യമാണെങ്കിൽ കൂടുതൽ ആളുകൾ ചേർന്ന് മുൻകരുതലുകളുമായി പരിശോധിക്കാം. പൊലീസ്സ്റ്റേഷനിലെ ഫോൺ നമ്പർ എല്ലാവരും മൊബൈലിൽ സൂക്ഷിക്കണം. കൂടാതെ എല്ലാവർക്കും കാണാവുന്നവിധം എഴുതിയും വെക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.