നെടുമ്പാശ്ശേരി: രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് എയർ ഇൻറലിജൻസ് യൂനിറ്റ് വിദേശത്തേക്ക് പോകാനെത്തിയ രണ്ടു പേരിൽനിന്നായി 72.5 ലക്ഷം രൂപയുടെ ഇന്ത്യൻ, വിദേശ കറൻസികൾ പിടികൂടി. ഫ്ലൈ ദുൈബ വിമാനത്തിൽ ദുൈബയിലേക്ക് പോകാനെത്തിയ കാസർകോട് സ്വദേശികളാണ് പിടിയിലായത്. എമിഗ്രേഷൻ പരിശോധന കഴിഞ്ഞ് സെക്യൂരിറ്റി ഹാളിലേക്ക് പ്രവേശിച്ച ഇവരുടെ നീക്കത്തിൽ സംശയം തോന്നി കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോഴാണ് കറൻസി കടത്തിെൻറ വിവരങ്ങൾ ലഭ്യമായത്. തുടർന്ന് ബാഗേജ് പുറത്തെടുത്ത് പരിശോധിച്ചു. ബാഗുകൾക്കുള്ളിൽ പ്രത്യേക അറകളിലാണ് കറൻസി സൂക്ഷിച്ചിരുന്നത്. അഞ്ചു ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയാണ് ഉണ്ടായിരുന്നത്. ബാക്കി അമേരിക്കൻ ഡോളർ, സൗദി റിയാൽ, യു.എ.ഇ ദിർഹം എന്നിവയായിരുന്നു. ആകെ 72,54,410 രൂപയുടെ കറൻസി പിടികൂടി. കസ്റ്റംസ് കമീഷണർ സുമിത്കുമാർ, അഡീഷനൽ കമീഷണർ എസ്. അനിൽകുമാർ എന്നിവരുടെ നിർദേശപ്രകാരം അസി. കമീഷണർമാരായ ഇ.വി. ശിവരാമൻ, റോയ് വർഗീസ്, സൂപ്രണ്ടുമാരായ ടി. നന്ദകുമാർ, നീൽ ഡിക്രൂസ്, ജിബി ജോൺ, സി.എസ്. കൃഷ്ണൻ, ടി.പി. നന്ദകുമാർ, കസ്റ്റംസ് ഓഫിസർമാരായ ജയകുമാർ, ഉമേഷ്കുമാർ സിങ്, ബിജേന്ദർസിങ്, ജിബിൻദാസ്, ടി. ശരൺ എന്നിവരടങ്ങിയ സംഘമാണ് കറൻസി കടത്ത് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.