അറ്റ്മോസ്​ഫറിക് സയൻസിൽ വാക്–ഇൻ ഇൻറർവ്യൂ

കൊച്ചി: കുസാറ്റ് ലേക്സൈഡ് കാമ്പസിലെ അറ്റ്മോസ്ഫറിക് സയൻസ് വകുപ്പിൽ ഭൗമശാസ്ത്ര മന്ത്രാലത്തിനു കീഴിലുള്ള േപ്രാജക്ടിൽ റിസർച് അസോസിയേറ്റി​െൻറ ഒഴിവിലേക്ക് വാക്-ഇൻ ഇൻറർവ്യൂ നടത്തും. മെറ്റീരിയോളജി/അറ്റ്മോസ്ഫറിക് സയൻസ് വിഷയങ്ങളിൽ പിഎച്ച്.ഡിയും പ്രവൃത്തിപരിചയവും അല്ലെങ്കിൽ മെറ്റീരിയോളജി/അറ്റ്മോസ്ഫറിക് സയൻസിലോ ബിരുദാന്തരബിരുദവും കാലാവസ്ഥ/അറ്റ്മോസ്ഫറിക് സയൻസിൽ അഞ്ചുവർഷത്തെ ഗവേഷണ പരിചയമുള്ളവരുമായിരിക്കണം. ഹൈ പെർഫോമെൻസ് കമ്പ്യൂട്ടിങ്ങിൽ റണ്ണിങ് ന്യൂെമറിക്കൽ അറ്റ്മോസ്ഫറിക് മോഡൽസിലുള്ള പ്രവൃത്തിപരിചയവും വിവിധ കമ്പ്യൂട്ടർ േപ്രാഗ്രാമുകളിലുള്ള വൈദഗ്ധ്യവും അഭികാമ്യം. ഫെലോഷിപ് 40,000 രൂപയും വീട്ടുബത്തയും. യോഗ്യതയുള്ളവർ ഏഴിനു രാവിലെ 11ന് ഹാജരാകണം. ഫോൺ: 0484 2353662 കുസാറ്റ് ബി.ടെക്്: സ്പോട്ട് അഡ്മിഷൻ നാളെ കൊച്ചി: ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ബി.ടെക് കോഴ്സുകളിലേക്കുള്ള അവസാനഘട്ട സ്പോട്ട് അഡ്മിഷൻ ശനിയാഴ്ച. സർവകലാശാല നടത്തിയ ക്യാറ്റ്-2018 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് പങ്കെടുക്കാം. രാവിലെ ഒമ്പതിന് പത്താം ക്ലാസ് മുതലുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും മറ്റു രേഖകളുമായി തൃക്കാക്കര കാമ്പസിലുള്ള സെമിനാർ കോംപ്ലക്സിൽ റിപ്പോർട്ട് ചെയ്യണം. പത്തു മണിക്കുശേഷം രജിസ്േട്രഷൻ അനുവദിക്കില്ല. സർവകലാശാലയുടെ ക്യാറ്റ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത പട്ടികജാതി/ പട്ടികവർഗ വിദ്യാർഥികൾക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. ഇവരുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗത്തിലുള്ളവരെ പരിഗണിക്കും. പുതുക്കിയ സീറ്റ് നിലവാരം www.cusat.ac.inൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോൺ: 0484 2577100/2577159.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.