വെളിച്ചം ഖുർആൻ പദ്ധതി സംസ്ഥാന സംഗമം

കൊച്ചി: ഐ.എസ്.എം സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന വെളിച്ചം ഖുർആൻ പദ്ധതിയുടെ ആറാം സംസ്ഥാന സമ്മേളനവും അവാർഡ് വിതരണവും ഞായറാഴ്ച. ആലുവ പ്രിയദർശിനി ഹാളിൽ രാവിലെ 9.30ന് ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം ചെയ്യും. വെളിച്ചം ഏഴാംഘട്ട പ്രകാശനവും ചടങ്ങിൽ നടക്കും. രാവിലെ 10ന് എൻ.എം ഓഡിറ്റോറിയത്തിൽ ബാലവെളിച്ചം സംസ്ഥാന സംഗമം ജലീൽ പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് വനിത സമ്മേളനം എം.ജി.എം സംസ്ഥാന സെക്രട്ടറി സൽമ അൻവാരിയ്യ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30ന് സമാപന സമ്മേളനം കെ.എൻ.എം മർകസുദ്ദഅ്്വ സംസ്ഥാന പ്രസിഡൻറ് സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം സംസ്ഥാന ചെയർമാൻ എം.എം. ബഷീർ മദനി, ഐ.എസ്.എം ജില്ല പ്രസിഡൻറ് കെ.കെ. ഹുസൈൻ സ്വലാഹി, വെളിച്ചം ജില്ല കൺവീനർ കെ.എ. അയ്യൂബ് എടവനക്കാട്, സ്വാഗതസംഘം കൺവീനർ ഫഹീം കൊച്ചി എന്നിവർ വാർത്തസമ്മേളനത്തിൽ പരിപാടി വിശദീകരിച്ചു. കുഡുംബി ഫെഡറേഷൻ സംസ്ഥാന സമ്മേളനം കൊച്ചി: കേരള കുഡുംബി ഫെഡറേഷൻ 46ാം സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ എറണാകുളത്ത് നടക്കും. ശനിയാഴ്ച രാവിലെ 10.30ന് എറണാകുളം കുഡുംബി സമാജം ഹാളിൽ ഹൈബി ഈഡൻ എം.എൽ.എ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. അഞ്ചിന് രാവിലെ 10.30ന് പൊതുസമ്മേളനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്യും. വി. മുരളീധരൻ എം.പി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡൻറ് ഓലയിൽ ജി. ബാബു, ജനറൽ സെക്രട്ടറി എസ്. സുധീർ, ജി. സോമനാഥ്, ചിന്നൻ സി. കവലക്കൽ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പരിപാടി വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.