കേരള സർവകലാശാല

പരീക്ഷ മാറ്റി തിരുവനന്തപുരം: ആഗസ്റ്റ് ആറ്, ഏഴ് തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ (െറഗുലർ ഫുൾടൈം/ഈവനിങ്/യു.ഐ.എം) പരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 13,14 തീയതികളിലേക്ക് മാറ്റി. ആഗസ്റ്റ് 17ന് നിശ്ചയിച്ചിരുന്ന 'അഡ്വാൻസ്ഡ് േപ്രാജക്ട് മാനേജ്മ​െൻറ്' പേപ്പർ സെപ്റ്റംബർ 11 നും ആഗസ്റ്റ് 20ന് നിശ്ചയിച്ചിരുന്ന 'ഗ്രൂപ് ഡൈനാമിക്സ് ആൻഡ് ടീം ബിൽഡിങ്' പേപ്പർ സെപ്റ്റംബർ 12 നും നടക്കും. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല. പരീക്ഷ ഫീസ് അഞ്ചാം സെമസ്റ്റർ ബി.ടെക് പാർട്ട്ടൈം റീസ്ട്രക്ചേർഡ് 2013 സ്കീം പരീക്ഷയുടെ ഓൺലൈൻ രജിസ്േട്രഷൻ ആഗസ്റ്റ് മൂന്നിന് ആരംഭിക്കും. പിഴ കൂടാതെ ആഗസ്റ്റ് ഒമ്പത് വരെയും, 50 രൂപ പിഴയോടെ 13 വരെയും, 125 രൂപ പിഴയോടെ 16 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. സെഷനൽ ഇംപ്രൂവ്മ​െൻറ് ബി.ടെക്കിന് 2012ൽ അഡ്മിഷൻ നേടിയതും അഞ്ചുവർഷം പൂർത്തിയാക്കിയതുമായ പരാജയപ്പെട്ട വിദ്യാർഥികൾക്ക് സെഷനൽ മാർക്ക് മെച്ചപ്പെടുത്താൻ (മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്ററുകൾ) അവസരം നൽകുന്നു. വിശദവിവരങ്ങളും അപേക്ഷാഫോറവും വെബ്സൈറ്റിൽ. പരീക്ഷ ഫലം 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.കോം കോമേഴ്സ് ആൻഡ് ഹോട്ടൽ മാനേജ്മ​െൻറ് ആൻഡ് കാറ്ററിങ്, ബി.പി.എ, മൂന്നാം സെമസ്റ്റർ ബി.എ കമ്യൂണിക്കേറ്റിവ് അറബിക്, ബി.എ മലയാളം ആൻഡ് മാസ് കമ്യൂണിക്കേഷൻ പരീക്ഷ ഫലങ്ങൾ വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 20 വരെ അപേക്ഷിക്കാം. 2017 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എ ജേണലിസം മാസ് കമ്യൂണിക്കേഷൻ വിഡിയോ െപ്രാഡക്ഷൻ പരീക്ഷ ഫലം വെബ്സൈറ്റിൽ. 2018 ജൂണിൽ നടത്തിയ മൂന്നാം വർഷ മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്േട്രഷൻ (എം.എച്ച്.എ) െറഗുലർ സപ്ലിമ​െൻററി പരീക്ഷാഫലം വെബ്സൈറ്റിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.