എച്ച്.എസ്​.​െഎ.എലി​െൻറ ലാകാസാ ഡിജിറ്റൽ സ്​റ്റോർ ​െകാച്ചിയിൽ തുറന്നു

കൊച്ചി: പ്രമുഖ സാനിട്ടറി ബ്രാൻഡ് ഹിൻഡ്വെയറി​െൻറ നിർമാതാക്കളായ എച്ച്.എസ്.െഎ.എൽ ലിമിറ്റഡ് കേരളത്തിലെ ആദ്യ ലാകാസാ ഡിജിറ്റൽ സ്റ്റോർ കൊച്ചിയിൽ തുറന്നു. ദേശീയപാത ബൈപാസിൽ ഇടപ്പള്ളി ജങ്ഷനിലെ സ്റ്റോറിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടറും വൈസ് പ്രസിഡൻറുമായ സന്ദീപ് സോമാനി, ചലച്ചിത്രനടി ഇഷ തൽവാർ, ഐ.െഎ.എ ചെയർമാനും ആർക്കിടെക്ചറുമായ രാമചന്ദ്രൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. 3800 ചതുരശ്രയടി വലുപ്പമുള്ള സ്റ്റോറിൽ ബാത്റൂം ഉൽപന്നങ്ങൾ തെരഞ്ഞെടുക്കാൻ സഹായിക്കുന്ന ത്രീഡി അസിസ്റ്റൻറ് ടെക്നോളജി ആദ്യമായി ഇവിടെ അവതരിപ്പിക്കുന്നു. ഉപഭോക്താക്കളുടെ ഭാവനയിലുള്ള ബാത്റൂമുകൾ അവ വാങ്ങുംമുമ്പ് അതേപടി ദൃശ്യാവിഷ്കരണത്തിനും സൗകര്യമൊരുക്കി. ഇതോടനുബന്ധിച്ച് ആദ്യ ലാകാസാ പരിശീലനകേന്ദ്രവും കൊച്ചിയിൽ ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.