കൊച്ചി: കേന്ദ്രസര്‍ക്കാറിെൻറ ജനദ്രോഹനയങ്ങള്‍ക്കെതിരെയും കേരളത്തോടുള്ള അവഗണനക്കെതിരെയും എൻ.സി.പി പ്രക്ഷോഭം സംഘടിപ്പിക്കുന്നു. ഭരണഘടന സംരക്ഷിക്കുക, പെട്രോള്‍-ഡീസൽ-പാചകവാതക വിലവര്‍ധന പിന്‍വലിക്കുക, വര്‍ഗീയതക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ ഈ മാസം 25 വരെ പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് ജില്ല പ്രസിഡൻറ് ടി.പി. അബ്ദുൽഅസീസ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളില്‍ ജില്ലഭാരവാഹികള്‍ ഹൈകോടതി ജങ്ഷനില്‍ ഉപവാസസമരം നടത്തും. പെരുമ്പാവൂരില്‍ കോളജ് വിദ്യാര്‍ഥിനി നിമിഷയുടെ കൊലപതാകത്തെത്തുടര്‍ന്ന് പ്രദേശത്തെ ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കണം. മയക്കുമരുന്നിെൻറ ഉറവിടം കണ്ടെത്തുന്നതിന് പൊലീസ് നടപടി സ്വീകരിക്കുന്നില്ല. ഈ സാഹചര്യത്തില്‍ പെരുമ്പാവൂര്‍ ഡിവൈ.എസ്.പിയെ മാറ്റണമെന്നും ആവശ്യപ്പെട്ടു. ജില്ല െവെസ് പ്രസിഡൻറ് എം.എം. അശോകന്‍, റെജി ഇല്ലിക്കപറമ്പില്‍, ഗോപി എൻ. മോനോൻ, മിനി സോമൻ തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.