ഡീസൽ പ്രതിസന്ധി; ലാഭമില്ലാത്ത സർവിസുകൾ വെട്ടിച്ചുരുക്കി

കൊച്ചി: കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ഡീസൽ പ്രതിസന്ധി തുടരുന്നതിനാൽ പലയിടത്തും സർവിസുകൾ വെട്ടിച്ചുരുക്കി. കഴിഞ്ഞ ദിവസം മുതലാണ് ഡീസൽ വിതരണം നിലച്ചത്. യാത്രക്കാരുടെ എണ്ണത്തിൽ കുറവു വരുന്ന സമയങ്ങളിലുള്ള സർവിസുകളും വരുമാനം കുറവുള്ള മേഖലയിലെ സർവിസുകളിൽ ചിലതുമാണ് നിർത്തിവെച്ചത്. അതേസമയം, കെ.എസ്.ആർ.ടി.സി സർവിസുകളെ മാത്രം ആശ്രയിക്കുന്ന മേഖലകളിൽ ബസുകൾ ഓടുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇത്തവണ ശമ്പളം 31ന് നൽകിയതു മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് ഡീസൽവിതരണത്തിൽ പ്രശ്നങ്ങളുണ്ടാക്കിയത്. അടുത്ത ദിവസങ്ങളിൽ ഇത് പരിഹരിക്കുമെന്ന് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.