തോരാത്ത കണ്ണീരിന് അഞ്ചാണ്ട്; ഈ അമ്മ നിയമപോരാട്ടം തുടരുകയാണ്

കൊച്ചി: 'മോ​െൻറ മുഖമൊന്ന് കാണാൻപോലുമായില്ല എനിക്ക്, വിട്ടുപോയ അവ​െൻറ ആത്മാവിനെങ്കിലും നീതി ലഭിക്കണം'- മകൻ നിഥിനെക്കുറിച്ച് ഓർത്ത് പൊട്ടിക്കരയുന്നതിനിടെ കുമാരി ജോർജ് എന്ന അമ്മ ഇത്രയും പറഞ്ഞൊപ്പിക്കാൻ പാടുപെട്ടു. മക​െൻറ ഘാതകരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അഞ്ചുവർഷമായി ഇവർ കയറിയിറങ്ങാത്ത ഓഫിസുകളില്ല. നേരിൽകണ്ട് കേണപേക്ഷിക്കാത്ത ഉദ്യോഗസ്ഥരോ നേതാക്കളോ ഇല്ല. എല്ലാം ശരിയാക്കാം എന്ന വാക്കുകേട്ട് കാത് തഴമ്പിച്ചിരിക്കുന്നു. നീതി ലഭിച്ചില്ലെങ്കിൽ എറണാകുളം ഐ.ജി ഓഫിസി​െൻറയോ സെക്രേട്ടറിയറ്റി​െൻറയോ മുന്നിൽ മരണംവരെ നിരാഹാരം ഇരിക്കാനുള്ള തീരുമാനത്തിലാണ് കുമാരി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, എം.എൽ.എമാർ, ഡി.ജി.പി, മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ എന്നിങ്ങനെ എല്ലാവരെയും കണ്ട് നീതിക്ക് അഭ്യർഥിച്ചു. 'ഈ പ്രായത്തിൽ അസുഖങ്ങളുമായി എനിക്ക് ഇനിയും എത്ര നടക്കാൻ കഴിയുമെന്നറിയില്ല. എ​െൻറ മോന് നീതി ലഭിച്ചേ മതിയാകു' -കുമാരി കരച്ചിലടക്കാൻ പാടുപെട്ടു. ബസ് ജീവനക്കാരനായിരുന്ന നിഥിൻ 2013 സെപ്റ്റംബർ 24ന് ജോലിക്ക് പോയതാണ്. പിന്നീട് മടങ്ങിവന്നില്ല. മകനെ കാണാനില്ലെന്ന് പരാതി നൽകി നാലുമാസത്തിനുശേഷം കുത്തിയതോട് പൊലീസ് ചാപ്പ കടപ്പുറത്തുനിന്ന് കിട്ടിയ അജ്്ഞാത മൃതദേഹം മറവുചെയ്തതായി അറിയിച്ചു. കുമാരിയെ പള്ളുരുത്തി പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൃതദേഹത്തി​െൻറ ദൃശ്യങ്ങള്‍ കാണിച്ചാണ് നിഥിനാണെന്ന് തിരിച്ചറിഞ്ഞത്. കാണാതായതി​െൻറ നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്. എന്നാൽ, മകൻ ഇടക്ക് വീടുവിട്ടുനിൽക്കുന്ന പ്രകൃതക്കാരനായതിനാൽ കുമാരി ഒരുമാസം കാത്തശേഷമാണ് പരാതി നൽകിയത്. അപ്പോഴേക്കും അജ്ഞാത മൃതദേഹമെന്ന് കരുതി പൊലീസ് മറവ് ചെയ്തിരുന്നു. മൃതദേഹം നിഥിേൻറതാണെന്ന് ഉറപ്പിക്കാന്‍ കുമാരിയുടെ ഡി.എന്‍.എ പരിശോധനയും നടത്തി. മാസങ്ങളോളം കയറിയിറങ്ങിയശേഷമാണ് പരിശോധനാഫലം ലഭിച്ചതെന്നും പരിശോധനയില്‍ മരിച്ചത് നിഥിന്‍ തന്നെയാണെന്ന് തെളിഞ്ഞതായും കുമാരി പറഞ്ഞു. മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. അടിവയറ്റില്‍ ആഴത്തില്‍ മുറിവേറ്റതായും മൃതദേഹം അഴുകിയ നിലയിലായിരുന്നെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. മകനെ ചിലർ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് കുമാരി പറയുന്നു. അന്ന് തുടങ്ങിയ നിയമപോരാട്ടം ഇന്നും തുടരുകയാണ് ഈ അമ്മ. കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ബസിലെ സഹപ്രവർത്തക​െൻറ കുടുംബം വീട്ടിലെത്തി ഭീഷണി മുഴക്കിയിരുന്നു. നിഥി​െൻറ മൊബൈൽ ഫോൺ ബസ് ജീവനക്കാരുടെ ൈകയിൽനിന്ന് പിന്നീട് പൊലീസിന് ലഭിക്കുകയും ചെയ്തു. ഇത്രയൊക്കെയായിട്ടും പൊലീസ് അന്വേഷണം ഇവരിലേക്ക് നീങ്ങിയില്ല. നീതിയുടെ വാതിലുകൾ തനിക്ക് മുന്നിൽ തുറക്കുന്ന നാൾ വരെ പോരാട്ടം തുടരുമെന്ന ശപഥത്തിലാണ് കുമാരി. മകനു മൂന്ന് വയസ്സുള്ളപ്പോൾ ഭർത്താവ് ജോർജ് മരിച്ചശേഷം സ്വന്തമായി അധ്വാനിച്ചാണ് ഏക മകളുടെ വിവാഹം നടത്തിയത്. ഇന്ന് കടവും അസുഖങ്ങളുമാണ് ജീവിതത്തിൽ ബാക്കിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.