ജെ.എസ്​.എസ്​-എസ്​ സംസ്ഥാന ക്യാമ്പ് ഇന്ന്​

ആലപ്പുഴ: ഏകീകൃത ജെ.എസ്.എസ്-എസ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് ബുധനാഴ്ച കായംകുളത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് കായംകുളം എസ്.എൻ.ഡി.പി യൂനിയന്‍ ഹാളില്‍ ഏകീകൃത ജെ.എസ്.എസ്-എസ് ജനറല്‍ സെക്രട്ടറി ബി. ഗോപന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് പാളയം സതീഷ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് സെമിനാര്‍ സജി ചെറിയാന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉച്ചക്കുശേഷം രണ്ടുമുതല്‍ പഠനക്ലാസും ക്യാമ്പി​െൻറ ഭാഗമായി നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ മണക്കാട് പ്രസാദ്, ജനറല്‍ കണ്‍വീനര്‍ ചൂനാട് ജയപ്രസാദ്, ബി. ഗോപന്‍, കാട്ടുംപുറം സുധീഷ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ജെ.എസ്.എസ്-എസ് ഗ്രൂപ്പുകള്‍ ലയിച്ചാല്‍ ഇടതുമുന്നണിയിലെ ഘടകകക്ഷിയാക്കണമെന്ന ആവശ്യവും നേതാക്കള്‍ ഉന്നയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.