സ്കൂൾകെട്ടിടം ഉദ്ഘാടനം

മണ്ണഞ്ചേരി: ഗവ. ഹൈസ്‌കൂളില്‍ നിർമിച്ച ബഹുനില കെട്ടിടത്തി​െൻറ ഉദ്ഘാടനം മന്ത്രി ടി.എം. തോമസ് ഐസക് നിര്‍വഹിച്ചു. മന്ത്രിയുടെ എം.എല്‍.എ ഫണ്ടില്‍നിന്ന് അനുവദിച്ച ഒരു കോടി വിനിയോഗിച്ചാണ്‌ കെട്ടിടം നിർമിച്ചത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീനാ സനല്‍കുമാര്‍ ഹൈടെക് സ്റ്റുഡിയോ ഉദ്ഘാടനവും ജില്ല പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ.ടി. മാത്യു സംസ്ഥാന പ്രവൃത്തിപരിചയ മേളയില്‍ വിജയിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണവും ജില്ല പഞ്ചായത്തംഗം പി.എ. ജുമൈലത്ത് ക്ലാസ്റൂം ലൈബ്രറി ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡൻറ് എം.എസ്. സന്തോഷ് സ്‌കൂള്‍തല അവാര്‍ഡ് വിതരണവും നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മഞ്ജു രതികുമാർ, സ്ഥിരംസമിതി ചെയർമാൻ എസ്‌. നവാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മനോഹരൻ നന്ദികാട്, പഞ്ചായത്ത് അംഗം ഹസീന, എസ്‌.എം.സി ചെയർമാൻ സി.എച്ച്. റഷീദ്, പ്രധാനാധ്യാപിക സുജാതകുമാരി, കബീർ പൊന്നാട്, സാജിദ തുടങ്ങിയവർ പങ്കെടുത്തു. പ്രതിഷധം ഫലം കണ്ടു; ചങ്ങാടസർവിസ് പുനരാരംഭിച്ചു അരൂർ: കുമ്പളങ്ങിക്കാരുടെ പ്രതിഷേധം കായൽ കടന്ന് അരൂരിലെത്തിയപ്പോൾ നിർത്തിവെച്ച ചങ്ങാട സർവിസ് ആരംഭിച്ചു. അരൂർ-കുമ്പളങ്ങി ഫെറിയിൽ സർവിസ് നടത്തിയിരുന്ന ബോട്ട് ചങ്ങാടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് അരൂർ ഗ്രാമപഞ്ചായത്ത് അധികൃതർ സർവിസ് നിർത്തിവെച്ചത്. പകരം സംവിധാനം ഏർപ്പെടുത്തുന്നതിൽ പഞ്ചായത്ത് പരാജയപ്പെട്ടതോടെ പ്രതിഷേധം കനത്തു. സാധാരണ കടത്തുവള്ളങ്ങൾ സർവിസ് നടത്തിയതും സുരക്ഷയുടെ പേരുപറഞ്ഞ് പഞ്ചായത്ത് തടഞ്ഞതോടെയാണ് കുമ്പളങ്ങിയിൽനിന്ന് പല സംഘടനകളും പ്രതിഷേധ സമരങ്ങളുമായി കായൽകടന്ന് പഞ്ചായത്തിലെത്തിയത്. ഒടുവിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കി നിലവിലെ ബോട്ട്ചങ്ങാടംതന്നെ ചൊവ്വാഴ്ച സർവിസ് ആരംഭിച്ചതോടെയാണ് അരൂർ ഗ്രാമപഞ്ചായത്ത് അധികാരികളുടെ ശ്വാസം നേരെവീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.