50 വർഷത്തെ സേവനവുമായി പങ്കജാക്ഷൻ നായർ കുഞ്ചൻ സ്മാരകവും മണ്ഡപവും വസ്തുവകകളും കാത്തുസംരക്ഷിക്കുന്ന ഒരേയൊരു ജീവനക്കാരനാണ് പങ്കജാക്ഷൻ നായർ. 50 വർഷമായി ഇദ്ദേഹം സ്മാരകത്തിൽ എത്തിയിട്ട്. നാട്ടുകാർ സ്നേഹത്തോടെ പങ്കൻ ചേട്ടൻ എന്ന് വിളിക്കുന്ന 71കാരനാണ് ഇവിടുത്തെ കാര്യങ്ങൾ നോക്കിനടത്തുന്നത്. 20ാം വയസ്സിലാണ് പങ്കൻ ചേട്ടൻ സ്മാരകത്തിൽ കാലുകുത്തുന്നത്. സ്മാരകം ഉദ്ഘാടനം ചെയ്ത സി.എച്ച്. മുഹമ്മദ് കോയ താക്കോൽ പങ്കജാക്ഷൻ നായരെ ഏൽപിക്കുകയായിരുന്നു. അമ്പലപ്പുഴ ആമയിട ലക്ഷ്മിസദനത്തിൽ താമസിക്കുന്ന പങ്കജാക്ഷൻ നായരുടെ ഭാര്യ റിട്ട. അധ്യാപിക പദ്മാക്ഷിയാണ്. ജ്യോതിലക്ഷ്മി, ജയലക്ഷ്മി എന്നിവർ മക്കളാണ്. കുഞ്ചൻ നമ്പ്യാരുടെ പ്രസിദ്ധമായ ഫലിതങ്ങൾ, പഴഞ്ചൊല്ലുകൾ, ശൈലികൾ 1. പയ്യേ നിനക്കും പക്കത്തോ ഊണ് 2. കാതിലോല നല്ല താളി 3. കരിയും കളഭവും 4. എമ്പ്രാനൽപം കട്ടുഭുജിച്ചാലമ്പലവാസികളൊക്കെ കക്കും 5. കുറുനരി ലക്ഷം കൂടുകിലും ഒരുചെറുപുലിയോടു ഫലിക്കില്ലേതും 6. മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം 7. കുണ്ടുകിണറ്റിൽ തവളക്കുഞ്ഞിന് കുന്നിൻ മീതെ പറക്കാൻ മോഹം 8. ഗതി കെട്ടാൽ പുലി പുല്ലും തിന്നും 9. ചെണ്ടകൊട്ടിപ്പാൻ വിരുതുള്ളവർ ചൊല്ലുകൊണ്ടല്ലയോ വന്നു കേറി നീ ബാലകാ 10. ഉരിയരിപോലും ചോദിച്ചാലവർ തരികെല്ലെന്നാലാന കളിക്കും 11. ആടിന്നറിയുമോ അങ്ങാടിവാണിഭം 12. കണ്ണിണകൊണ്ടു കടുകുവറുക്കുന്ന പെണ്ണിനെക്കണ്ടാലടങ്ങുമോ പുരുഷൻ 13. കനകംമൂലം കാമിനിമൂലം കലഹം പലവിധമുലകിൽ സുലഭം 14. കണ്ടാലറിയാത്തതു ശഠന്മാർ കൊണ്ടാലറിയും കളിയല്ലരശോ 15. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മാനുഷനുള്ള കാലം 16. കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ 17. ദാരിദ്ര്യമെന്നുള്ളതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ 18. മുമ്പിൽ ഗമിച്ചീടന ഗോവു തെൻറ പിമ്പേ ഗമിക്കും ബഹുഗോക്കളെല്ലാം 19. ഒരുത്തനുണ്ടാക്കിന ദുഷ്പ്രവാദം പരത്തുവാനാളുണ്ടസംഖ്യം 20. അമ്പലപ്പുഴ അമ്പലത്തിലെ ചെമ്പെനിക്ക് പൊളിക്കണം തയാറാക്കിയത്: നവാസ് അഹമ്മദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.