ആലപ്പുഴ: ജില്ലയിലെ ഭൂരിഭാഗം ഹൗസ്ബോട്ടുകൾക്കും തുറമുഖ വകുപ്പിെൻറ സുരക്ഷ സർട്ടിഫിക്കറ്റില്ല. വകുപ്പിെൻറ കണക്ക് പ്രകാരം സുരക്ഷ സർട്ടിഫിക്കറ്റ് നേടിയത് 330 ഹൗസ്ബോട്ടുകൾ മാത്രമാണ്. 2014ലെ കണക്കാണിത്. നിലവിൽ 1097 ജലയാനങ്ങളാണ് കായൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നത്. ഹൗസ്ബോട്ടിെൻറ ദൃഢത, മാലിന്യ സംസ്കരണത്തിന് ബയോ ടാങ്ക് സ്ഥാപിക്കൽ, ലൈസൻസ്, ഡ്രൈഡോക്ക് സംവിധാനം, രക്ഷാപ്രവർത്തന ഉപകരണങ്ങളുടെ സാന്നിധ്യം, ജീവനക്കാരുടെ പെരുമാറ്റ രീതി തുടങ്ങിയവ നോക്കിയാണ് സുരക്ഷ സർട്ടിഫിക്കറ്റുകൾ നൽകുന്നത്. കെ.ഐ.വി റൂൾ പ്രകാരം ഈ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രേമ സർവിസ് നടത്താൻ കഴിയൂ. എന്നാൽ, ഇതൊന്നും നേടാതെ നിർബാധം സർവിസ് തുടരുകയാണ്. കാലാവധി കഴിഞ്ഞ സർട്ടിഫിക്കറ്റുകൾ പുതുക്കാനും ഉടമകൾ തയാറാകുന്നില്ല. നിയമം ലംഘിച്ചുള്ള ഹൗസ്ബോട്ടുകളുടെ പാച്ചിലിൽ നിരവധി അപകടങ്ങളാണ് ഓരോ വർഷവും ഉണ്ടാകുന്നത്. ഇതൊന്നും തുറമുഖ വകുപ്പ് അന്വേഷിക്കുന്നില്ല. പിഞ്ചുകുഞ്ഞുങ്ങൾ അടക്കം നിരവധി പേർ കായലിൽ വീണ് മരിച്ചിട്ടും ടൂറിസം-തുറമുഖ വകുപ്പുകൾ നടപടി എടുക്കുന്നില്ല. അപകടം വർധിക്കുന്നതിനൊപ്പം കായൽ മലിനീകരണവും ഉയർന്നു. അപകടവും തൊഴിലാളികളുടെ മോശം പെരുമാറ്റവും ടൂറിസം പെരുമയെ ബാധിക്കുന്നു. ജീവനക്കാർ മയക്കുമരുന്നും കഞ്ചാവും മദ്യവും ഉപയോഗിച്ച് യാത്രക്കാരോട് മോശമായി പെരുമാറുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. അപകടങ്ങൾ ഒഴിവാക്കാൻ ഹൗസ്ബോട്ട് ഉടമകളുമായി ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ നിരവധി തവണ ചർച്ച നടത്തിയിരുന്നു. ഇതിലെല്ലാം തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. എന്നാൽ, വിഷയം ആരുംതന്നെ ഉന്നയിച്ചതുമില്ല. അതേസമയം, ഹൗസ്ബോട്ടുകൾ പരിശോധനക്ക് എത്തിച്ചാലും തുറമുഖ വകുപ്പ് മുഖംതിരിക്കുകയാണെന്ന് ഹൗസ്ബോട്ട് ഉടമകൾ ആരോപിക്കുന്നു. പലപ്പോഴും കൈയിൽനിന്ന് പണം പോവുകയാണ്. ലൈസൻസുകൾ പുതുക്കാൻ അപേക്ഷ നൽകിയിട്ടും തുറമുഖ വകുപ്പ് നിസ്സംഗത കാട്ടുന്നതായും ഇവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.