ആലപ്പുഴ: നാടകാചാര്യൻ കാവാലം നാരായണ പ്പണിക്കരുടെ 90ാം ജന്മവാർഷിക അനുസ്മരണാർഥം വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെൻറർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിെൻറ നേതൃത്വത്തിൽ സ്മൃതിപൂജ സമർപ്പണം നടന്നു. അദ്ദേഹത്തിെൻറ ശിഷ്യന്മാരായ മുൻഷി ശ്രീകുമാർ, മുൻഷി അയ്യപ്പൻ, ഗിരീഷ് സോപാനം എന്നിവർ ചേർന്ന് ദീപം തെളിച്ചു. സ്റ്റഡി സെൻറർ ഡയറക്ടർ ആര്യാട് ഭാർഗവൻ അധ്യക്ഷത വഹിച്ചു. സമ്മേളനം ചലച്ചിത്ര സംവിധായകൻ പോൾസൺ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രാജശേഖരൻ നായൻ മുഖ്യപ്രഭാഷണവും ബി. ജോസുകുട്ടി കാവാലം അനുസ്മരണ പ്രഭാഷണവും നടത്തി. കാവാലം സ്മൃതിപൂജ പുരസ്കാര സമർപ്പണവും സ്നേഹാദര സമർപ്പണവും പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ഡയറക്ടർ ജിമ്മി കെ. ജോസും അരങ്ങ് കാവാലം പതിപ്പിെൻറ പ്രകാശനം എ. ഷൗക്കത്തും നിർവഹിച്ചു. കെ.കെ. രാജു കാട്ടുങ്കൽ ആദ്യ കോപ്പി ഏറ്റുവാങ്ങി. കാവാലം നാടകങ്ങളുടെ ഫോട്ടോപ്രദർശനം പ്രഫ. വേലായുധ പണിക്കർ, വിനയശ്രീ എന്നിവർ ചേർന്ന് നിർവഹിച്ചു. ആര്യാട് ഭാർഗവൻ രചിച്ച തിരക്കഥാരചന എന്ന കൃതിയുടെ ഏഴാം പതിപ്പിെൻറ പ്രകാശനം ആർട്ടിസ്റ്റ് പി.പി. സുമനൻ നിർവഹിച്ചു. സിന്ധുമോൻ കാവുങ്കൽ ആദ്യകോപ്പി ഏറ്റുവാങ്ങി. സ്റ്റഡി സെൻറർ ഏർപ്പെടുത്തിയ കാവാലം ഗുരുപൂജ പുരസ്കാരം പൊതുവിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ ജിമ്മി കെ. ജോസും കാവാലം സ്മാരക സാഹിത്യ പുരസ്കാരങ്ങൾ കവിത വിഭാഗത്തിൽ സുമേഷ് കൃഷ്ണൻ തിരുവനന്തപുരവും ലളിതഗാന വിഭാഗത്തിൽ മധു ആലിശ്ശേരിയും നാടൻപാട്ട് വിഭാഗത്തിൽ ദീപുരാജ് ആലപ്പുഴയും ഏറ്റുവാങ്ങി. തിരുവനന്തപുരം സോപാനം നാട്യഗൃഹത്തിലെ അംഗങ്ങളായ ശാരദ പണിക്കർ, കല്യാണി കൃഷ്ണൻ, കിച്ചു ആര്യാട്, അനിൽ പഴവീട്, ഗിരീഷ് സോപാനം, മോഹിനി വിനയൻ, മുൻഷി ശ്രീകുമാർ, രാമദാസ് സോപാനം, സജി സോപാനം, കെ. ശിവകുമാർ, നടി അമൃതം ഗോപിനാഥ്, കഥകളി നടൻ കലാമണ്ഡലം ഗണേശൻ, തനത് നാടക സംവിധായകൻ നൂറനാട് സുകു എന്നിവരെ ചടങ്ങിൽ ആദരിച്ചു. അനിൽ പഴവീട്, കിച്ചു ആര്യാട്, ഗിരീഷ് സോപാനം, രാമദാസ് സോപാനം, ഫിലിപ്പോസ് തത്തംപള്ളി, കൊല്ലയാനി വർക്കി എന്നിവർ കാവ്യാലാപനം നടത്തി. നേതൃപരിശീലന ക്യാമ്പ് ആലപ്പുഴ: സംശുദ്ധമായ സംഘടന പ്രവർത്തനവും അർപ്പണ മനോഭാവവും നേതൃത്വത്തിലിരിക്കുന്നവർ പാലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. ഏകോപന സമിതി ദ്വിദിന നേതൃപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങളായ പെരിങ്ങമല രാമചന്ദ്രൻ, വൈ. വിജയൻ, ജില്ല ജനറൽ സെക്രട്ടറി വി. സബിൽരാജ്, വൈസ് പ്രസിഡൻറ് കെ.എസ്. മുഹമ്മദ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ധനുഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.