െകാച്ചി: ദേവസ്വം ബോർഡിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെ ചൊല്ലിയും സി.പി.എമ്മിനുള്ളിൽ പോര്. പിണറായി പക്ഷക്കാർ ഭാരവാഹികളായ കൊച്ചിൻ ദേവസ്വം ബോർഡിെൻറ നിലപാടിനെതിരെ എം.എ. ബേബിയോടും തോമസ് െഎസക്കിനോടും മറ്റും അടുപ്പം പുലർത്തുന്ന എറണാകുളത്തെ പ്രബലവിഭാഗം സമരവുമായി രംഗത്തിറങ്ങിയതാണ് തർക്കത്തിന് ഇടയാക്കിയത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി 426 ക്ഷേത്രമാണ് കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ളത്. ഇവിടെയെല്ലാമായി ഇരുനൂറിലേറെ ജീവനക്കാരാണ് വർഷങ്ങളായി താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. 10 വർഷമായ ജോലിക്കാരും ഇക്കൂട്ടത്തിലുണ്ട്. 250 മുതൽ 500 രൂപ വരെയാണ് ഇവരുടെ ദിവസശമ്പളം. ഇവരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം ദേവസ്വം ബോർഡ് എംേപ്ലായീസ് ഒാർഗനൈസേഷെൻറ നേതൃത്വത്തിൽ തൃപ്പൂണിത്തുറ ദേവസ്വം അസിസ്റ്റൻറ് കമീഷണർ ഒാഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. ബേബി-െഎസക് പക്ഷത്തെ പ്രമുഖനും സി.െഎ.ടി.യു ജില്ല ജോയൻറ് സെക്രട്ടറിയുമായ എം.പി. ഉദയനാണ് മാർച്ച് ഉദ്ഘാടനം ചെയ്തതത്. അടുത്ത ഘട്ടമായി തൃശൂരിലെ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് മാർച്ച് നടത്താനും ഇവർ തീരുമാനിച്ചിട്ടുണ്ട്. പാർട്ടി പ്രതിനിധികൾ നേതൃത്വം നൽകുന്ന ഭരണസമിതിക്കെതിരെ സമരം ചൂണ്ടിക്കാട്ടി പിണറായി പക്ഷക്കാർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുണ്ട്. സമരത്തിന് നേതൃത്വം നൽകുന്നവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. എന്നാൽ, തുച്ഛ േവതനത്തിൽ വർഷങ്ങളായി ജോലി എടുക്കുന്നവരെ അനുകൂല സാഹചര്യമുണ്ടായിട്ടും സ്ഥിരപ്പെടുത്താത്ത നടപടി അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്നാണ് മറുപക്ഷത്തിെൻറ നിലപാട്. വിഷയം അടുത്ത ദിവസം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.