ആലുവ: ശിവരാത്രി മണപ്പുറത്തെ കരിഞ്ഞുണങ്ങിയ ആലിെൻറ ശിഖരങ്ങൾ മുറിച്ചുനീക്കി. ഞായറാഴ്ച രാവിലെയാണ് വനം വകുപ്പിെൻറ അനുമതിയോടെ ദേവസ്വം ബോർഡ് അപകടാവസ്ഥയിലായ മരത്തിെൻറ ചില്ലകൾ മുറിച്ചത്. ഏറെ നാളായി ആൽത്തറയിൽ ഭക്തജനങ്ങൾ ഉൾപ്പെടെ നിൽക്കുന്ന സ്ഥലത്ത് ആൽ ഉണങ്ങിയ നിലയിലായിരുന്നു. ശിഖരങ്ങൾ പൂർണമായി ഉണങ്ങിയതിനാൽ ഇലകളൊന്നും ഇല്ലാത്ത അവസ്ഥയാണ്. എന്നാൽ, മരത്തിെൻറ അടിഭാഗത്തേക്ക് കേട് ബാധിച്ചിട്ടില്ല. അതിനാൽ ഉണങ്ങിയ ശിഖരങ്ങൾ നീക്കിയശേഷം മരം സംരക്ഷിക്കാനാകുമോയെന്ന ശ്രമത്തിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.