ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ അജൈവ മാലിന്യം സംഭരിക്കാൻ ആരംഭിക്കുന്ന മെറ്റീരിയൽ കലക്ഷൻ സെൻററിെൻറ നിർമാണോദ്ഘാടനം മേയിൽ നടക്കും. ജൈവ പച്ചക്കറി കൃഷിയിൽ കേരളത്തിനുതന്നെ മാതൃകയായ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെറ്റീരിയൽ കലക്ഷൻ സെൻറർ നിർമിക്കുന്നത്. 11ാം വാർഡിൽ പഞ്ചായത്തിെൻറതന്നെ സ്ഥലത്താണ് അജൈവ മാലിന്യ സംഭരണ കേന്ദ്രം നിർമിക്കുക. കഞ്ഞിക്കുഴി പഞ്ചായത്തിലെ എല്ലാ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും അജൈവ മാലിന്യം ശേഖരിക്കാൻ ഹരിത കർമസേന രൂപവത്കരിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ഓരോ വാർഡിൽനിന്നുമുള്ള രണ്ട് കുടുംബശ്രീ അംഗങ്ങൾ അടങ്ങിയതാണ് ഹരിത കർമസേന. ഹരിത കർമസേന അംഗങ്ങൾ മാസത്തിൽ രണ്ടുതവണ പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും എത്തി അജൈവ മാലിന്യം സംഭരിക്കും. പ്ലാസ്റ്റിക്, ഉപയോഗ ശൂന്യമായ സി.എഫ്.എൽ, മറ്റ് അജൈവ മാലിന്യം എന്നിവ സംഭരിക്കാൻ വീടുകളിൽനിന്ന് 10 രൂപയും സ്ഥാപനങ്ങളിൽനിന്ന് 50 രൂപയും മാസവരിയായി നൽകണം. എൽ.ഡി.എഫ് സർക്കാർ രണ്ടാം വാർഷികം ആഘോഷിക്കുന്ന മേയിൽതന്നെ മെറ്റീരിയൽ കലക്ഷൻ സെൻററിെൻറ നിർമാണോദ്ഘാടനം ഉണ്ടാവുമെന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് എം.ജി. രാജു പറഞ്ഞു. പഞ്ചായത്തിൽ പ്ലാസ്റ്റിക്കും മറ്റ് അജൈവ മാലിന്യവും കത്തിക്കുകയോ കുഴിച്ചുമൂടുകയോ ജലാശയങ്ങളിൽ തള്ളുകയോ ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഉപയോഗശൂന്യമായ െഫെബർ ബോട്ട് നീക്കാത്തതിൽ പ്രതിഷേധം പൂച്ചാക്കൽ: പാണാവള്ളി ബോട്ട്ജെട്ടിയിലെ ജലഗതാഗത വകുപ്പിെൻറ ഉപയോഗശൂന്യമായ െഫെബർ ബോട്ട് നീക്കംചെയ്യാത്തതിൽ പ്രതിഷേധം ശക്തം. ബോട്ട് നിർമിച്ച കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനോട് (കെ.എസ്.ഐ.എൻ.സി) പലതവണ ബോട്ട് നീക്കംചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ല. തകർന്ന ബോട്ട് വർഷങ്ങളായി പാണാവള്ളി ബോട്ട്ജെട്ടിയുടെ പരിസരത്ത് കെട്ടിയിട്ടിരിക്കുകയാണ്. മഴ വരുമ്പോൾ ബോട്ട് ഒഴുകി നടക്കുന്നതും പതിവാണെന്ന് യാത്രക്കാർ പറയുന്നു. ജെട്ടിക്ക് സമീപം മറ്റ് ബോട്ടുകൾ പാർക്ക് ചെയ്യാൻപോലും സ്ഥലം ഇല്ലാതിരിക്കുമ്പോഴാണ് തകർന്ന ബോട്ട് വർഷങ്ങളായി ഇവിടെ കെട്ടിയിട്ടിരിക്കുന്നത്. സന്ധ്യകഴിയുന്നതോടെ കഞ്ചാവ്-മദ്യപ സംഘങ്ങൾ ബോട്ടിൽ ഒത്തുകൂടുന്നതായും നാട്ടുകാർ പറഞ്ഞു. ബോട്ട് പാണാവള്ളിയിൽനിന്ന് മാറ്റാനുള്ള നടപടികൾ ജലഗതാഗത വകുപ്പ് എത്രയും വേഗം സ്വീകരിക്കണമെന്ന് ബോട്ട് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.ആർ. സോമനാഥൻ ആവശ്യപ്പെട്ടു. തിരുനാൾ തുടങ്ങി തുറവൂർ: മനക്കോടം ഫൊറോന പള്ളിയിൽ തിരുനാൾ തുടങ്ങി. 29ന് സമാപിക്കും. ഫാ. സ്റ്റീഫൻ എം. പുന്നക്കൽ കൊടിയേറ്റ് നിർവഹിച്ചു. ഫാ. നെൽസൻ പാനേഴത്ത്, ഫാ. യേശുദാസ് തോട്ടുങ്കൽ, ഫാ. ജോസഫ് മരിക്കാശേരി എന്നിവർ പങ്കെടുത്തു. 29ന് രാവിലെ 10ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ജയിംസ് പുന്നക്കൽ കാർമികത്വം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.