ഒാട്ടോ, ടാക്സി, ലൈറ്റ് മോട്ടോർ തൊഴിലാളി ജാഥക്ക്​ വരവേൽപ്

ആലപ്പുഴ: കേരള സ്റ്റേറ്റ് ഓട്ടോറിക്ഷ, ടാക്സി, ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷ​െൻറ നേതൃത്വത്തിെല മേഖല ജാഥക്ക് സ്വീകരണം നൽകി. ഫെഡറേഷൻ ജനറൽ സെക്രട്ടറി ഹരിദാസി​െൻറ നേതൃത്വത്തിെല തെക്കൻമേഖല ജാഥ ജില്ലയിൽ പര്യടനം നടത്തി. ചെങ്ങന്നൂർ ടൗണിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ എം.എച്ച്. റഷീദ് അധ്യക്ഷത വഹിച്ചു. മാവേലിക്കരയിൽ കെ. മധുസൂദനനും കായംകുളത്ത് എസ്. നസീമും അമ്പലപ്പുഴയിൽ എ. ഓമനക്കുട്ടനും ആലപ്പുഴയിൽ അജയ് സുധീന്ദ്രനും അധ്യക്ഷത വഹിച്ചു. ചേർത്തലയിൽ നടന്ന സമാപന സമ്മേളനം സി.പി.എം ജില്ല ആക്ടിങ് സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. കെ. രാജപ്പൻ നായർ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.എൽ.എ മുഖ്യപ്രസംഗം നടത്തി. ജാഥ ക്യാപ്റ്റൻ കെ.വി. ഹരിദാസ്, വൈസ് ക്യാപ്റ്റൻ ശിവൻ, മാനേജർ മധുസൂദനൻ, ജാഥ അംഗങ്ങളായ കെ. സേതുമാധവൻ, കെ.പി. ശെൽവൻ, നാലാഞ്ചിറ ഹരി, എച്ച്. സലാം, കെ.ജി. ജയലാൽ, കെ.കെ. ചന്ദ്രൻ, പി. ഗാനകുമാർ, വിശ്വനാഥപിള്ള, എം.എം. ഷരീഫ്, വിശ്വനാഥൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. എടത്വ സ​െൻറ് ജോർജ് ഫെറോന പള്ളി തിരുനാൾ കൊടിയേറ്റ് ഇന്ന് കുട്ടനാട്: എടത്വ സ​െൻറ് ജോർജ് ഫൊറോന പള്ളിയിലെ ഗീവർഗീസ് സഹദയുടെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും. രാവിലെ ആറിന് കുർബാനക്കും മധ്യസ്ഥപ്രാർഥനക്കുംശേഷം വികാരി ജോൺ മണക്കുന്നേൽ കൊടിയേറ്റ് നിർവഹിക്കും. 7.30ന് സീറോ മലബാർ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലി​െൻറ മുഖ്യകാർമികത്വത്തിൽ കുർബാന. മേയ് ഏഴുവരെ തമിഴ്നാട്ടിലെ രാജാക്കമംഗലം, കന്യാകുമാരി തുറക്കാർക്കാണ് തിരുനാൾ നടത്താനുള്ള അവകാശം. 14ന് എട്ടാമിടത്തോടെ സമാപിക്കും. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹം -എം. ലിജു ആലപ്പുഴ: ചെങ്ങന്നൂര്‍ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് സ്വാഗതാര്‍ഹമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. ഇതോടെ എല്‍.ഡി.എഫ്, ബി.ജെ.പി മുന്നണികളുടെ വ്യാജ ഉദ്ഘാടന മാമാങ്കങ്ങളും പദ്ധതിപ്രഖ്യാപനങ്ങളും അവസാനിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പി​െൻറ പേരില്‍ വന്‍തോതില്‍ സര്‍ക്കാര്‍ പണം ദുരുപയോഗം ചെയ്ത് മേളകള്‍ സംഘടിപ്പിച്ച് വോട്ടർമാരെ കബളിപ്പിക്കുകയായിരുന്നു ഇടതുപക്ഷം. കേന്ദ്രസര്‍ക്കാറി​െൻറ പദ്ധതികള്‍ എന്ന പേരില്‍ തൊഴില്‍മേള ഉള്‍പ്പെടെ നടത്തി വോട്ടർമാരെ കബളിപ്പിക്കുകയായിരുന്നു ബി.ജെ.പി. ചെങ്ങന്നൂരില്‍ തൊഴില്‍ മേള നടത്തി ജോലി ലഭിച്ചവരുടെ ലിസ്റ്റ് പ്രഖ്യാപിക്കാന്‍ ബി.ജെ.പി തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.