'ആലപ്പുഴയുടെ ആരോഗ്യം': ഒരുക്കം പൂർത്തിയായി

അരൂർ: 'മാധ്യമം' സംഘടിപ്പിക്കുന്ന 'ആലപ്പുഴയുടെ ആരോഗ്യം' പരിപാടിയുടെ ഒരുക്കം പൂർത്തിയായി. 28ന് രാവിലെ എട്ടിന് പരിപാടികൾ ആരംഭിക്കും. ചന്തിരൂർ ലൈഫ് കെയർ പോളിക്ലിനിക് അങ്കണത്തിലാണ് പരിപാടി. രാവിലെ എട്ടിന് ചന്തിരൂർ പഴയപാലത്തിന് സമീപത്തുനിന്ന് ആരംഭിക്കുന്ന 'ഹെൽത്ത് വാക്' അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ ഉദ്ഘാടനം ചെയ്യും. ഇതിലെ പങ്കാളിത്തം മികച്ചതാക്കാൻ പ്രസിഡൻറി​െൻറ അധ്യക്ഷതയിൽ യോഗം ചേർന്നു. പഞ്ചായത്തിലെ മുഴുവൻ ക്ലബ് അംഗങ്ങളും ഹെൽത്ത് വാക്കിൽ പങ്കെടുക്കാൻ നിർദേശിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവരെയും പങ്കെടുപ്പിക്കും. പഞ്ചായത്ത് അംഗങ്ങളായ മേരി മഞ്ജു, വി.കെ. മനോഹരൻ, ടി.ബി. ഉണ്ണികൃഷ്ണൻ, എ.എ. അലക്സ്, സി.കെ. പുഷ്പൻ, സി.ഡി.എസ് ചെയർപേഴ്സൺ രേണുക ദിനേശൻ എന്നിവർ പങ്കെടുത്തു. ഹെൽത്ത് വാക് ക്ലിനിക്കിൽ എത്തുന്നതോടെ സമ്മേളനം ആരംഭിക്കും. മന്ത്രി ജി. സുധാകരൻ ആരോഗ്യ ഡയറക്ടറി പ്രകാശനം ചെയ്യും. മാധ്യമം ജനറൽ മാനേജർ കളത്തിൽ ഫാറൂഖ് അധ്യക്ഷത വഹിക്കും. തുടർന്ന് സ്ത്രീകളുടെയും കുട്ടികളുടെയും മെഡിക്കൽ ക്യാമ്പ്. ക്യാമ്പിനായി വിവിധ കേന്ദ്രങ്ങളിൽ രജിസ്ട്രേഷൻ തുടങ്ങി. ഡോ. പി. വത്സല നേതൃത്വം നൽകുന്ന സെമിനാറും നടക്കും. കേൾവി-സംസാര വൈകല്യ പരിശോധന ക്യാമ്പിന് ലൈഫ് കെയർ ഓഡിയോളജിസ്റ്റ് മുഹമ്മദ് യാസർ നേതൃത്വം നൽകും. ഒരുക്കം വിലയിരുത്താൻ സ്വാഗതസംഘം രക്ഷാധികാരികൂടിയായ എ.എം. ആരിഫ് എം.എൽ.എ സ്ഥലം സന്ദർശിച്ചു. വണ്ടാനം മെഡിക്കൽ കോളജിൽ യൂറോളജി തുടർവിദ്യാഭ്യാസ പരിപാടി ഇന്നുമുതൽ നീർക്കുന്നം: വണ്ടാനം മെഡിക്കൽ കോളജിൽ യൂറോളജി വിഭാഗത്തി​െൻറ നേതൃത്വത്തിൽ വൃക്കയിലെ കല്ലുകൾ നീക്കുന്നതിനെപ്പറ്റിയുള്ള തുടർ വിദ്യാഭ്യാസ പരിപാടി വെള്ളി, ശനി ദിവസങ്ങളിൽ നടക്കും. വിദ്യാഭ്യാസ പരിപാടിയിൽ പത്തോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും. തുടർന്ന് ഡോക്ടർമാർക്കായി യൂറോളജി വിഭാഗത്തിൽ അതിനൂതന ചികിത്സാവിഭാഗത്തിൽ ആർ.െഎ.ആർ.എസ് വിഭാഗത്തിലെ മോഡലുകളിൽ പരിശീലനം നൽകും. ശനിയാഴ്ച രാവിലെ എട്ട് മുതൽ, നേരേത്ത രജിസ്റ്റർ ചെയ്ത ആറ് രോഗികളെ ശസ്ത്രക്രിയ ചെയ്യും. കോയമ്പത്തൂർ വേദനായകം ആശുപത്രിയിലെ പി.ജി ഇൻസ്റ്റിറ്റ്യൂട്ട് വിഭാഗം സീനിയർ സർജൻ ഡോ. എം. അരുൾ നേതൃത്വം നൽകും. ശിൽപശാലയിൽ പങ്കെടുക്കുന്ന ഡോക്ടർമാർക്ക് ശസ്ത്രക്രിയ നേരിട്ട് വീക്ഷിക്കാൻ കഴിയും. ആർ.െഎ.ആർ.എസ് വിഭാഗത്തിൽ എല്ലാ ആധുനിക ചികിത്സ രീതികളും ലഭ്യമാണെന്ന് യൂറോളജി വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. എം. നാസർ പറഞ്ഞു. ശിൽപശാലയും തുടർവിദ്യാഭ്യാസ പരിപാടിയും വെള്ളിയാഴ്ച രാവിലെ 11ന് മെഡിക്കൽ കോളജിലെ ടെലിഫിലിം ഹാളിൽ പ്രിൻസിപ്പൽ ഡോ. പുഷ്പലത ഉദ്ഘാടനം ചെയ്യും. സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.