മനുഷ്യത്വരഹിത ഭരണകൂടങ്ങള്‍ക്കെതിരെ മതേതര സമൂഹം ഒന്നിക്കണം ^എല്‍ദോ എബ്രഹാം എം.എല്‍.എ

മനുഷ്യത്വരഹിത ഭരണകൂടങ്ങള്‍ക്കെതിരെ മതേതര സമൂഹം ഒന്നിക്കണം -എല്‍ദോ എബ്രഹാം എം.എല്‍.എ മൂവാറ്റുപുഴ: മനുഷ്യത്വരഹിത ഭരണകൂടങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ മതേതര സമൂഹം ഒന്നിക്കണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ. കലാപം സൃഷ്ടിക്കാന്‍ ഭരണാധികാരികള്‍ കൂട്ടുനില്‍ക്കുന്ന വ്യവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും മതഭ്രാന്തന്മാരും ഫാഷിസ്റ്റ് ശക്തികളും അഴിഞ്ഞാടുകയാണന്നും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ് മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ട്രഷറര്‍ കെ.കെ. ഇബ്രാഹീം ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജില്ല ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ പി.ബി. നാസര്‍ സ്വാഗതം പറഞ്ഞു. ജനറല്‍ കണ്‍വീനര്‍ അലി പായിപ്ര, എം.എം. അലിയാര്‍, അഷറഫ് ലബ്ബ ദാരിമി, എ.എം. സൈനുദ്ദീന്‍, സി.കെ. സിയാദ് ചെമ്പറക്കി, വി.എസ്. ജാബിര്‍, അബൂബക്കര്‍ ഹാജി, അഷറഫ് മൗലവി, വി.എം. മൈതീന്‍, എ.എം. ഹമീദ്, കെ.കെ. അസീസ്, സിദ്ദീഖ് ചിറപ്പാട്ട്, വി.പി. സെയ്തുമുഹമ്മദ്, എസ്. മുഹമ്മദ് കുഞ്ഞ്, അസീസ് മരങ്ങാട്ട്, അബ്ദുല്‍ സമദ്, നൗഷാദ് വാണിയംപുരയ്ക്കല്‍ എന്നിവര്‍ സംസാരിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആറിന് മാനവസൗഹാർദ സമ്മേളനം പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മുന്‍ ശബരിമല മേല്‍ശാന്തി എ.ആര്‍. രാമന്‍ നമ്പൂതിരി മുഖ്യാതിഥിയായിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.