മണ്ണഞ്ചേരി: സംസ്ഥാന സര്‍ക്കാറിെൻറ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ആര്യാട് ബ്ലോക്ക് പഞ്ചായത്തിെൻറ ഒരുമാസത്തെ വികസനോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും. ബ്ലോക്ക് പഞ്ചായത്ത് 2017-18 വികസനപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുകയും പൂര്‍ത്തീകരിക്കുകയും ചെയ്ത വിവിധ പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച മുതല്‍ മേയ് 26 വരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷീന സനല്‍കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. പട്ടികജാതി വികസന ഓഫിസ് ഉദ്ഘാടനം, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണ വിതരണം, കയര്‍ ഗ്രൂപ്പുകള്‍ക്ക് സഹായ വിതരണം, ലൈഫ്-പി.എം.എ.വൈ ഗുണഭോക്തൃസംഗമവും താക്കോല്‍ ദാനവും ഹരിത പെരുമാറ്റച്ചട്ട കാമ്പയിന്‍, പ്ലാസ്റ്റിക് സംസ്‌കരണകേന്ദ്രം, എയ്‌റോബിക് കേമ്പാസ്റ്റ് യൂനിറ്റ്, മുഹമ്മ സി.എച്ച്.സി അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് ഉദ്ഘാടനം, ബ്ലോക്ക് ഓഫിസ് ഐ.എസ്.ഒ പ്രഖ്യാപനം, നവീകരിച്ച ബ്ലോക്ക് ഓഫിസ് കെട്ടിട ഉദ്ഘാടനം, വയോജനോത്സവം, ബ്ലോക്കുതല ക്ഷീരോത്സവം, ആര്‍ദ്രമീ ആര്യാട് കുടുംബ ആരോഗ്യസര്‍വേ, ശുചിത്വമാര്‍ന്ന നാട്ടിടവഴികള്‍ പദ്ധതി ഉദ്ഘാടനം തുടങ്ങിയവ സംഘടിപ്പിക്കും. ബ്ലോക്ക് പ്രദേശത്തെ മുഴുവന്‍ സര്‍ക്കാര്‍-സര്‍ക്കാറിതര സ്ഥാപനങ്ങളിലും നാൽപതിനായിരത്തിലേറെ വീടുകളിലും ഹരിത പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ സഹായിക്കുന്ന ഹരിത ആര്യാട് പദ്ധതിക്കും വികസനോത്സവത്തിെൻറ ഭാഗമായി തുടക്കമാകും. മുഹമ്മ സി.എച്ച്.സിയില്‍ പുതുതായി നിര്‍മിച്ച അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്ക് മേയ് അഞ്ചിന് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. ബ്ലോക്കുതല ക്ഷീരോത്സവം വിപുലപരിപാടികളോടെ ആര്യാട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടത്തും. വികസനോത്സവത്തിെൻറ ഉദ്ഘാടനം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിര്‍വഹിക്കും. 32 ലക്ഷം രൂപ വകകൊള്ളിച്ച് 63 കയര്‍ ഗ്രൂപ്പുകള്‍ക്ക് സഹായം വിതരണം ചെയ്യും. ലൈഫ്-പി.എം.എ.വൈ പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ ദാനവും നടക്കും. തമ്പകച്ചുവട് ഗവ. യു.പി സ്കൂളിൽ സോളാർ പാനലുകൾ സ്ഥാപിച്ചു മണ്ണഞ്ചേരി: തമ്പകച്ചുവട് ഗവ. യു.പി സ്കൂളിൽ ഇനി വൈദ്യുതി തടസ്സം ഇല്ല. സ്കൂളിൽ സോളാർ പാനലുകൾ സ്ഥാപിച്ചതോടെയാണ് വൈദ്യുതി നിലക്കാത്ത കേരളത്തിലെ ആദ്യ സർക്കാർ യു.പി സ്കൂളായി തമ്പകച്ചുവട് മാറിയത്. മണ്ണഞ്ചേരി പഞ്ചായത്ത് സ്കൂളിെൻറ വിഹിതമായ 80,000 രൂപ എനർജി മാനേജ്മെൻറ് സെൻററിൽ ഗുണഭോക്തൃ വിഹിതമായി അടച്ചപ്പോഴാണ് 2.66 ലക്ഷം രൂപയുടെ പദ്ധതി നടപ്പാക്കാൻ കഴിഞ്ഞത്. പ്രതിദിനം രണ്ട് കിലോ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ സോളാറിന് കഴിയും. സ്കൂളിെൻറ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മുഴുവൻ വൈദ്യുതിയും ഇതിലൂടെ ലഭിക്കും. വൈദ്യുതിയിൽ സ്കൂൾ സ്വയംപര്യാപ്തത നേടുന്നതിെനാപ്പം വൈദ്യുതി ചാർജ് വകയിെല തുകയും ലാഭിക്കാം. 900 കുട്ടികൾ പഠിക്കുന്ന 16 ക്ലാസ് മുറിയും ഹൈടെക് ആയ സ്കൂൾ പഠന-പാഠ്യേതര രംഗത്തും മികച്ച നിലവാരമാണ് പുലർത്തുന്നത്. ജില്ലയിൽ ഒന്നാം ക്ലാസിൽ ഏറ്റവും കൂടുതൽ കുട്ടികൾ ചേരുന്ന സ്കൂളുകളിൽ ഒന്നാണിത്. പഞ്ചായത്ത് അംഗം ബി. അരവിന്ദ്, പ്രധാനാധ്യാപകൻ പി.ജി. വേണു, എസ്.എം.സി ചെയർമാൻ ദിലീപ്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.