ശ്രീജിത്തി​െൻറ മരണം സി.ബി.​െഎ അന്വേഷിക്കണം ^ഹമീദ്​ വാണിയമ്പലം

ശ്രീജിത്തി​െൻറ മരണം സി.ബി.െഎ അന്വേഷിക്കണം -ഹമീദ് വാണിയമ്പലം കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് കൊല്ലെപ്പട്ട സംഭവത്തിൽ ചില െപാലീസുകാരെ സസ്പെൻഡ് ചെയ്ത് പ്രശ്നം അവസാനിപ്പിക്കാനുള്ള നീക്കം സർക്കാറി​െൻറ തെറ്റായ നിലപാടാണെന്നും മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സി.ബി.െഎ അന്വേഷിക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. സംസ്ഥാന, ജില്ല നേതാക്കൾക്കൊപ്പം ശ്രീജിത്തി​െൻറ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയായിരുന്നു അദ്ദേഹം. ശ്രീജിത്തി​െൻറ ഭാര്യ അഖിലക്കും കുടുംബത്തിനും സർക്കാർ മാന്യമായ നഷ്ടപരിഹാരം നൽകുക, ആശ്രിതർക്ക് സർക്കാർ ജോലി നൽകുക, കുട്ടിയുടെ വിദ്യാഭ്യാസം പൂർണമായും സർക്കാർ വഹിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അധികൃതരെ സമീപിക്കുമെന്നും ആവശ്യങ്ങൾ നേടിയെടുക്കുന്നതുവരെ വെൽഫെയർ പാർട്ടി പ്രക്ഷോഭം നടത്തുമെന്നും നേതാക്കൾ പറഞ്ഞു. കേരളത്തിലെ പൊലീസ്രാജ് ജനാധിപത്യസംവിധാനങ്ങളെ വെല്ലുവിളിക്കുന്നതായും നേതാക്കൾ പറഞ്ഞു. സംസ്ഥാന പ്രസിഡൻറിനെകൂടാതെ ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ, വൈസ് പ്രസിഡൻറ് റസാഖ് പാലേരി, എറണാകുളം ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ എടയാർ എന്നിവർ പെങ്കടുത്തു. കഴിഞ്ഞവർഷം പുഴയിൽവീണ് മരിച്ച ചിറക്കകം മച്ചാംതുരുത്ത് ബാല​െൻറ മകൻ മുകുന്ദ​െൻറ വീടും സന്ദർശിച്ചു. മരണത്തിലെ ദുരൂഹത നീക്കാനുള്ള പോരാട്ടത്തിൽ പാർട്ടിയുടെ പിന്തുണയും പ്രഖ്യാപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.