ഇന്ത്യ സ്​കിൽസ്​ കേരളയിൽ ആകർഷകമായ സ്​റ്റാളുകൾ

കൊച്ചി: ഞായറാഴ്ച മറൈൻ ൈഡ്രവിൽ തുടങ്ങുന്ന ഇന്ത്യ സ്കിൽസ് കേരള-2018 സംസ്ഥാനതല നൈപുണ്യ മത്സരങ്ങളുടെ ഭാഗമായി വിവിധ നൈപുണ്യ മേഖലകളിൽനിന്ന് മനംകവരുന്ന പ്രദർശന സ്റ്റാളുകൾ. മൂന്ന് വ്യത്യസ്ത മേഖലകളിലായാണ് സ്റ്റാളുകൾ സജ്ജീകരിച്ചത്. നൈപുണ്യ മേഖലയിൽ കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസുമായി (കെയ്സ്) പങ്കാളിത്തമുള്ള കമ്പനികൾ, നൈപുണ്യത്തിലെ മികച്ച കലാപ്രകടനങ്ങൾ കാഴ്ചവെക്കുന്ന സ്ഥാപനങ്ങൾ, നൈപുണ്യ മേഖലയിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ എന്നിവയുടെ സ്റ്റാളുകളാണ് കൊച്ചി നഗരവാസികളെ കാത്തിരിക്കുന്നത്. സൈക്കിൾ അഴിച്ച് ഭാഗങ്ങളാക്കിയശേഷം കൂട്ടിയോജിപ്പിക്കുന്ന സൈക്കിളിങ് മാൻഡ്ലിങ് മത്സരമുണ്ടായിരിക്കും. ഏറ്റവും കുറഞ്ഞ സമയത്ത് ഇത് ചെയ്യുന്നയാൾക്ക് സമ്മാനം നൽകും. വെൽഡിങ് സിമുലേറ്ററുകളും പെയിൻറിങ് സിമുലേറ്ററുകളുമടങ്ങുന്ന സ്കിൽ വേരി, നൂതനരീതിയിലെ നെയ്ത്ത് കാണാവുന്ന പിറ്റ്ലൂം, ഗ്രാഫിക്സ്, ഗെയിംസ്, അനിമേഷൻ എന്നിവ സജ്ജമാക്കിയ മീഡിയ എസ്.എസ്.സി, ജെംസ് ആൻഡ് ജ്വല്ലറി എന്നിങ്ങനെയുള്ള സ്റ്റാളുകളാണ് ഡെമോൺസ്േട്രഷൻ വിഭാഗത്തിൽ. മാൻഹോൾ ക്ലീനിങ് റോബോട്ടായ ബാൻഡിക്കൂട്ടി​െൻറ പ്രദർശനവുമായി ജെൻ റോബോട്ടിക്സും മത്സരവേദിക്ക് നിറംപകരും. മത്സരങ്ങളുടെ ആദ്യദിനമായ 29ന് 6.30ന് 'മാറുന്ന ലോകത്തിൽ സംരംഭകത്വവും തൊഴിലും' വിഷയത്തിൽ സെമിനാറും ചർച്ചയും നടക്കും. മത്സരങ്ങളും ഫിനാലെയും ശനിയാഴ്ച ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തൊഴിൽ-എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.