കൊച്ചി: പൊതുമേഖല ജനറൽ ഇൻഷുറൻസ് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂനിയൻ 43ാം 28, 29 തീയതികളിൽ എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ നടക്കും. ഒാൾ ഇന്ത്യ ഇൻഷുറൻസ് എംപ്ലോയീസ് അസോസിയേഷൻ ജോയൻറ് സെക്രട്ടറി സഞ്ജയ് ഝാ 28ന് രാവിലെ 10ന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10ന് പൊതുസമ്മേളനം എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്യും. അനുശോചിച്ചു കൊച്ചി: കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻറും ഇന്ത്യൻ െറയിൽവേ കാറ്ററേഴ്സ് അസോസിയേഷൻ അഖിലേന്ത്യ പ്രസിഡൻറും ചലച്ചിത്രനടനുമായിരുന്ന എൻ.ബി. കൃഷ്ണക്കുറുപ്പിെൻറ നിര്യാണത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ അനുശോചിച്ചു. ഹോട്ടൽ വ്യാപാരികളുടെ ഉന്നമനത്തിന് പ്രവർത്തിച്ച ഉൗർജസ്വലമായ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിേൻറതെന്ന് പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചനയോഗം അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി ജി. ജയപാൽ, ട്രഷറർ കെ.പി. ബാലകൃഷ്ണ പൊതുവാൾ, വർക്കിങ് പ്രസിഡൻറുമാരായ ജി.കെ. പ്രകാശ്, പ്രസാദ് ആനന്ദഭവൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.