പരാതികൾ അറിയിക്കണം

കൊച്ചി: ജില്ലയിലെ വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട് പരാതികളോ ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ േമയ് അഞ്ചിനകം രേഖാമൂലം ജില്ല വ്യവസായ കേന്ദ്രത്തിലോ www.indutsry.kerala.gov.in ലോ സമര്‍പ്പിക്കാം. േമയില്‍ വ്യവസായ മന്ത്രിയുടെ നേതൃത്വത്തിലെ അദാലത്തില്‍ ഈ പരാതികള്‍ പരിഗണിക്കും. ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം കൊച്ചി: കൊച്ചി കോര്‍പറേഷനിലും മുളന്തുരുത്തി, നോര്‍ത്ത് പറവൂര്‍, വാഴക്കുളം, അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്തുകളിലും കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് രാത്രി വെറ്ററിനറി ഡോക്ടറായി ജോലി ചെയ്യാന്‍ താൽപര്യമുള്ള തൊഴില്‍രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളെയും വെറ്ററിനറി ഡോക്ടറെ മൃഗചികിത്സ നല്‍കുന്നതില്‍ സഹായിക്കാൻ അറ്റന്‍ഡൻറ് തസ്തികയില്‍ ജോലി ചെയ്യാന്‍ അനുയോജ്യരായ വ്യക്തികളെയും തെരഞ്ഞെടുക്കുന്നു. താൽപര്യമുള്ള കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ നേടിയ വെറ്ററിനറി ബിരുദധാരികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം േമയ് ഒമ്പതിന് രാവിലെ 11നും ഉച്ചക്ക് ഒന്നിനും ഇടയില്‍ എറണാകുളം സൗത്ത്, ക്ലബ് റോഡിലെ ജില്ല മൃഗസംരക്ഷണ ഓഫിസില്‍ വാക്-ഇന്‍ ഇൻറര്‍വ്യൂവില്‍ ഹാജരാകണം. വെറ്ററിനറി ബിരുദധാരികളുടെ അഭാവത്തില്‍ വെറ്ററിനറി ഡോക്ടര്‍ തസ്തികയിലേക്ക് റിട്ട. വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. അറ്റൻഡൻറ് തസ്തികയിലേക്കുള്ള അഭിമുഖം േമയ് ഒമ്പത് ഉച്ചക്ക് രണ്ടിനും നാലിനും ഇടയിലായിരിക്കും. ബയോഡാറ്റയും സമാന ജോലി പരിചയമുണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകളും സഹിതം ഹാജരാകണം. ഫോണ്‍: 0484 2360648.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.