കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്വീപ്പർ തസ്തികയിലേക്ക് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ട അപേക്ഷകരുടെ അഭിമുഖം േമയ് ഏഴിൽനിന്ന് ഒമ്പതിലേക്ക് മാറ്റിയതായി സർവകലാശാല രജിസ്ട്രാർ അറിയിച്ചു. മറ്റു തീയതികളിൽ നിശ്ചയിച്ച അഭിമുഖത്തിന് മാറ്റമില്ല. ബന്ധപ്പെട്ട ഉദ്യോഗാർഥികൾക്ക് വിവരം അറിയിച്ച് മെേമ്മാ അയച്ചിട്ടുണ്ട്. അപേക്ഷയിൽ നൽകിയ വിലാസത്തിൽ മാറ്റമുള്ള അപേക്ഷകർ ആവശ്യമായ രേഖകൾ സഹിതം സർവകലാശാലയിലെ റിക്രൂട്ട്മെൻറ് സെക്ഷനിൽ അറിയിക്കണം. ഫോൺ: 0484 2862252, 2575396. അന്താരാഷ്ട്ര ഗണിതശാസ്ത്ര സമ്മേളനം ആരംഭിച്ചു കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗണിതശാസ്ത്ര വകുപ്പിെൻറ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഗണിതശാസ്ത്ര സമ്മേളനം ഐ.സി.ആർ.ടി.ജി.സി -2018ന് തുടക്കമായി. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസർ ആർ.ബി. ബപത് സമ്മേളനം ഉദ്ഘാടനം ചെയ്തു. കോമ്പിനോട്ടറിക്സുമായി ബന്ധപ്പെട്ട ഭാരതത്തിെൻറ പൗരാണിക സംഭാവനകൾ മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുസാറ്റ് സെമിനാർ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ ഹംഗറി ആൽഫ്രഡ് റെനി ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫ. മിക്കിയോസ് സിമ്രാനോവിച്ച്, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സീനിയർ സയൻറിസ്റ്റ് ബിനുജ തോമസ്, സിൻഡിക്കേറ്റ് അംഗം പ്രഫ. എം. ഭാസി, വകുപ്പ് മേധാവി ഡോ. വി.ബി. കിരൺ കുമാർ, പ്രഫ. എ. വിജയകുമാർ, പ്രഫ. പി.ജി. റോമിയോ എന്നിവർ സംസാരിച്ചു. ഇന്ത്യയിൽനിന്നും വിദേശത്തനിന്നുമുള്ള മുപ്പതിലധികം ഗണിത ശാസ്ത്ര വിദഗ്ധർ സമ്മേളനത്തിൽ പ്രഭാഷണം നടത്തും. ഗണിതശാസ്ത്ര വകുപ്പിൽനിന്ന് വിരമിക്കുന്ന പ്രഫ. എ. വിജയകുമാറിനോടുള്ള ആദരസൂചകമായി സംഘടിപ്പിച്ച സമ്മേളനം 29ന് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.