ആലുവ: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷെൻറ ആഭിമുഖ്യത്തിൽ കാഴ്ചയുടെ വെല്ലുവിളികൾ നേരിടുന്നവർക്ക് മൂന്നാമത് ദേശീയ ബ്ലൈൻഡ് ഫുട്ബാൾ ടൂർണമെൻറ് കീഴ്മാട് അന്ധവിദ്യാലയ സ്‌റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച മുതൽ േമയ് ഒന്നുവരെയാണ് മത്സരങ്ങൾ നടക്കുന്നത്. 12 സംസ്‌ഥാനത്തുനിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ദിവസവും വൈകീട്ട് അഞ്ചിന് മത്സരം ആരംഭിക്കും. ചിലവന്നൂർ ജോഗോ ഗ്രൗണ്ടിൽ 30ന് സെമി ഫൈനലും േമയ് ഒന്നിന് ഫൈനലും നടക്കും. ദേശീയതാരങ്ങളും പങ്കെടുക്കുന്നുണ്ട്. അന്തർദേശീയ റഫറികളാണ് കളി നിയന്ത്രിക്കുക. 2024ൽ നടക്കുന്ന പാരാ ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിനെ അണിനിരത്തുകയെന്ന ലക്ഷ്യത്തോടെയാണ് കാഴ്ചയുടെ വെല്ലുവിളികൾ നേരിടുന്നവർക്ക് കാൽപന്ത് മത്സരങ്ങൾ തുടർച്ചയായി രാജ്യത്തിെൻറ പല ഭാഗങ്ങളിലായി സംഘടിപ്പിക്കുന്നതെന്ന് ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബാൾ ഫെഡറേഷൻ പ്രതിനിധികൾ പറഞ്ഞു. കേരളത്തിൽ രണ്ടാം തവണയാണ് ദേശീയ ബ്ലൈൻഡ് ഫുട്ബാൾ മത്സരം നടക്കുന്നത്. കേരള ബ്ലൈൻഡ് സ്കൂൾ സൊസൈറ്റി വൈസ് ചെയർമാൻ ഫാ. ജേക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്കോപ്പ, വർക്കിങ് പ്രസിഡൻറ് ടി.ജെ. ജോൺ, എസ്.ആർ.വി.സി ഭാരവാഹി സുനിൽ കെ. മാത്യു, ഗൈഡ് നരേഷ്, കളിക്കാരായ മേഘാലയ താരം ഗബ്രിയേൽ നോൻഗ്രൂം, ഹരിയാന താരം അശ്വിനികുമാർ, കേരള ഗോൾകീപ്പർ പി.എസ്. സുജിത്ത് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.