പഠനോപകരണങ്ങൾ വിതരണം ചെയ്തു

കോതമംഗലം: നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽപെടുത്തി പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് ലാപ്ടോപ്, സൈക്കിൾ, പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. വൈസ് ചെയർമാൻ എ.ജി. ജോർജ് അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൻ മഞ്ജു സിജു വിതരേണാദ്ഘാടനം നടത്തി. കൗൺസിലർമാരായ ഷെമീർ പനക്കൽ, സലീം ചെറിയാൻ, ടീന മാത്യു, റെജി ജോസ്, ജാൻസി മാത്യു, കെ.എ. നൗഷാദ്, കെ.കെ. ബിനു, തങ്കമ്മ കുര്യൻ, സിന്ധു ജിജോ, ഹെലൻ ടൈറ്റസ്, ശാലിനി മുരളി, ബിനു ചെറിയാൻ, ഹരി എൻ. വൃന്ദാവൻ, പി.ആർ. ഉണ്ണികൃഷ്ണൻ, ജോർജ് അമ്പാട്ട്, ഭാനുമതി, പ്രസന്ന മുരളീധരൻ, ഷീബ എൽദോസ്, മഞ്ജു തോമസ്, എൽദോസ് കീച്ചേരി, മൈതീൻ മുഹമ്മദ്, സിജു തോമസ്, അനൂപ് ഇട്ടൻ എന്നിവർ സംബന്ധിച്ചു. സഹവാസ ക്യാമ്പ്‌ ആരംഭിച്ചു കോതമംഗലം: വിസ്ഡം ഇസ്ലാമിക്‌ സ്റ്റുഡൻറ്സ് ഓർഗനൈസേഷൻ ജില്ല സമിതി അടിവാട്‌ എയിംഫിൽ അക്കാദമി ഹാളിൽ സംഘടിപ്പിച്ച ജാലകം ത്രിദിന സഹവാസ ക്യാമ്പ്‌ ജില്ല സെക്രട്ടറി ജാബിർ വി. മൂസ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നിയാസ്‌ ബിൻ മാഹിൻ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡൻറ് തമീസ്‌ ഇബ്രഹീം, വിസ്ഡം ഇസ്ലാമിക്‌ ഓർഗനൈേസഷൻ കോതമംഗലം മണ്ഡലം സെക്രട്ടറി അബ്ദുൽ ഖാദർ, വിസ്ഡം യൂത്ത്‌ മണ്ഡലം സെക്രട്ടറി കെ.എം. അൻവർ എന്നിവർ സംസാരിച്ചു. 'അവധികാലം അറിവിൻ തണലിൽ' കാമ്പയിനി​െൻറ ഭാഗമായി സംഘടിപ്പിച്ച സഹവാസ ക്യാമ്പിൽ സഫ്‌വാൻ പൂച്ചാക്കൽ, ഹനീഫ്‌ മൗലവി എരുമേലി, ശാഫി സ്വബാഹി, തൻവീർ ഇബ്രാഹീം, നസീർ അൻവാരി എന്നിവർ വിവിധ സെഷനുകൾക്ക്‌ നേതൃത്വം നൽകി. ബോധവത്കരണ വാഹന പരിശോധന കോതമംഗലം: ദേശീയ റോഡ് സുരക്ഷ വാരാചരണത്തി​െൻറ ഭാഗമായി നേതൃപരിശോധന ക്യാമ്പും ബോധവത്കരണ വാഹന പരിശോധനയും നടത്തി. മോട്ടോർ വാഹന വകുപ്പും ഒഫ്താൽമിക് ക്ലബും ചേർന്ന് സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ സംഘടിപ്പിച്ച നേതൃപരിശോധന ക്യാമ്പ് എം.വി.ഐ പ്രസാദ് വി. മാത്യു ഉദ്ഘാടനം ചെയ്തു. ഡോ. വി.ആർ. മണി നേതൃത്വം നൽകി. കീരംപാറ സ​െൻറ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ റെഡ്ക്രോസ് വിദ്യാർഥികളുമായി സഹകരിച്ച് കീരംപാറയിൽ ബോധവത്കരണ വാഹന പരിശോധന നടത്തി. എ.എ. താഹിറുദ്ദീൻ, കെ.ബി. ബിജിഷ്, ബീനു കൂരാപ്പിള്ളി, എൻ.കെ. ശിവൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.