ഇനി അവർ തന്ത്രങ്ങൾ പയറ്റാൻ അങ്കത്തട്ടിൽ

ആലപ്പുഴ: മങ്ങിക്കിടന്ന തെരഞ്ഞെടുപ്പ് പ്രചാരണ രംഗം പോളിങ് തീയതി പ്രഖ്യാപനത്തോടെ സജീവമാകുേമ്പാൾ ചെങ്ങന്നൂരിനെ കാത്തിരിക്കുന്നത് ജനകീയ വിഷയങ്ങളുടെ പെരുമഴ. പിണറായി സർക്കാറി​െൻറ ഭരണ വിലയിരുത്തലായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന അഭിപ്രായം ഭരണ-പ്രതിപക്ഷങ്ങൾ പ്രകടിപ്പിച്ച സാഹചര്യത്തിൽ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളായിരിക്കും പ്രചാരണരംഗത്ത് മുഖ്യമായും സ്ഥാനം പിടിക്കുക. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ എണ്ണിപ്പറയാൻ യു.ഡി.എഫ് ശ്രമിക്കുേമ്പാൾ കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി സംസ്ഥാനത്തി​െൻറ ഭരണനേട്ടം പറയാനുള്ള തിരക്കിലായിരിക്കും ഇടതുമുന്നണി. മോദി ഭരണത്തി​െൻറ നേട്ടങ്ങളും വികസനത്തി​െൻറ കണക്കുകളുമായാണ് ബി.ജെ.പി എത്തുന്നത്. പ്രചാരണം ചൂടുപിടിപ്പിക്കാൻ നേതാക്കളും അണികളും ചെങ്ങന്നൂരിൽ നടത്താനിരിക്കുന്ന യോഗങ്ങളിൽ നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങൾ മണ്ഡലത്തിന് വിശ്രമമില്ലാത്ത ദിനങ്ങളായിരിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തീയതി സ്ഥാനാർഥികൾ അറിഞ്ഞതും തിരക്കിനിെട ചെങ്ങന്നൂര്‍: കാത്തുകാത്തിരുന്ന പ്രഖ്യാപനം അപ്രതീക്ഷിതമായിത്തന്നെ എത്തി. വിജ്ഞാപനം അറിഞ്ഞപ്പോൾ ആരും വെറുതെയിരിക്കുകയായിരുന്നില്ല. എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാന്‍ മാവേലിക്കരയിലെ ഇരട്ടക്കൊലപാതകം നടന്ന വീട്ടില്‍ സന്ദര്‍ശനം നടത്തിയശേഷം ചെറുകോല്‍ ശുഭാനന്ദാശ്രമത്തിലെ പൂരത്തില്‍ പങ്കെടുക്കുന്ന സമയത്താണ് വിജ്ഞാപനം പുറത്തിറങ്ങിയ വിവരം അറിഞ്ഞത്. തുടര്‍ന്നും കുറച്ചുനേരം അവിടെ െചലവഴിച്ച സജി ചെങ്ങന്നൂര്‍ െറയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പ്രചാരണത്തില്‍ മുഴുകി. വലിയ പ്രവര്‍ത്തക സംഘത്തി​െൻറ അകമ്പടിയോടെയായിരുന്നു വിജ്ഞാപനത്തിന് ശേഷമുള്ള സജി ചെറിയാ​െൻറ പ്രചാരണ പ്രവര്‍ത്തനങ്ങള്‍. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാര്‍ ആലാ പെണ്ണുക്കരയിൽ ഭവന സന്ദര്‍ശനത്തിനിടെയാണ് വിജ്ഞാപനത്തെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് മഹിള കോണ്‍ഗ്രസ് മിഷന്‍ ചെങ്ങന്നൂര്‍ 54ാം ബൂത്ത് കമ്മിറ്റി രൂപവത്കരണ യോഗത്തില്‍ പങ്കെടുത്തു. പിന്നീട് ഇടനാട്ടിലെ 45ാം നമ്പര്‍ ബൂത്ത് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. പനിബാധിതനായതുകാരണം കോഴിക്കോടായിരുന്ന എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരന്‍പിള്ള വ്യാഴാഴ്ച രാവിലെ ചെങ്ങന്നൂരില്‍ എത്തി ചെന്നിത്തല, പുലിയൂര്‍, വെണ്മണി പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ പ്രചാരണത്തിലായിരുന്നു. ചെറുകോല്‍ ശുഭാനന്ദാശ്രമത്തിലെ പൂരത്തില്‍ പങ്കെടുക്കവെയാണ് വിജ്ഞാപന വിവരം അറിഞ്ഞത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ നഗരത്തി​െൻറ വിവിധ മേഖലകളില്‍ പ്രചാരണത്തിനെത്തി. ബുധനാഴ്ച രാത്രി പ്രധാന മൂന്ന് സ്ഥാനാർഥികളും ഇലക്ഷന്‍ കമ്മിറ്റി ഓഫിസുകളില്‍ എത്തി അവലോകനത്തിനുശേഷമാണ് മടങ്ങിയത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലുകളും പുതിയ തന്ത്രങ്ങള്‍ മെനയലുമായിരുന്നു യോഗങ്ങളില്‍. വില്ലൻ പ്രതികൂല കാലാവസ്ഥ ചെങ്ങന്നൂര്‍: ഉച്ചവരെയുള്ള കനത്ത വെയിലിനെയും അതിനുശേഷമുള്ള മഴയെയും തരണംചെയ്ത് വേണം ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർഥികള്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍. കഴിഞ്ഞ ദിവസങ്ങളില്‍ വെയിലിനെ പ്രതിരോധിച്ചാല്‍ മാത്രം മതിയെന്നിരിേക്ക, ഇനി മഴയെയും പേടിക്കണമെന്ന അവസ്ഥയാണ്. മുമ്പ് വെയില്‍ താഴുന്ന സമയങ്ങളിലായിരുന്നു ഭവനസന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തനങ്ങളും സ്‌ക്വാഡും. ഇനി മഴയെന്നോ വെയിലെന്നോ പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുകയേ നിവൃത്തിയുള്ളൂവെന്ന് മുന്നണി പ്രവര്‍ത്തകര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.