തെരഞ്ഞെടുപ്പ് പ്രഖ്യാപനം സ്വാഗതാർഹം -സ്ഥാനാർഥികൾ ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് മേയ് 28ന് നടത്തുമെന്ന തെരഞ്ഞെടുപ്പ് കമീഷെൻറ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മൂന്ന് മുന്നണി സ്ഥാനാർഥികളും. തനിക്ക് നൂറുശതമാനം ആത്മവിശ്വാസമാണുള്ളതെന്നും എല്ലാ സംഘടന പ്രവര്‍ത്തനങ്ങളും ഇതിനകം പൂര്‍ത്തിയായെന്നും എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാന്‍ പറഞ്ഞു. മണ്ഡലതലം മുതല്‍ ബൂത്തുതലം വരെയുള്ള കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി. താഴെതലത്തില്‍ മൂന്നുതവണ വീടുകള്‍ കയറി. അഞ്ച് വര്‍ഷത്തേക്കാണ് എൽ.ഡി.എഫിന് ജനങ്ങള്‍ അവസരം നല്‍കിയത്. അത് പൂര്‍ത്തിയാക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോയത് സംബന്ധിച്ച ഇടത്-വലത് മുന്നണികളുടെ ആക്ഷേപങ്ങള്‍ ഇതോടെ അവസാനിച്ചതായി എൻ.ഡി.എ സ്ഥാനാർഥി പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ബി.ജെ.പിയോട് ജനങ്ങള്‍ക്ക് നേരേത്തയുണ്ടായിരുന്ന മനോഭാവമല്ല ഇപ്പോള്‍. ജയിക്കുന്ന സ്ഥാനാർഥിയല്ല ബി.ജെ.പിയുടേതെന്ന കാഴ്ചപ്പാട് മാറി. ഇത്തവണ മത ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം ആളുകളുടെയും വോട്ട് ബി.ജെ.പിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായാണ് മുന്നോട്ട് പോകുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാര്‍ പറഞ്ഞു. പണക്കൊഴുപ്പില്ലാതെ ചിട്ടയോടുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. പ്രവര്‍ത്തകരെല്ലാം ഒറ്റക്കെട്ടാണ്. 28ന് തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു. സ്‌കൂള്‍തുറപ്പും കാലവര്‍ഷവും എത്തുന്നതിന് മുമ്പേ തെരഞ്ഞെടുപ്പ് നടത്തുന്നത് എല്ലാവര്‍ക്കും സൗകര്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.