എറണാകുളം എം.ജി റോഡ് ഇനി ഹോണ്‍രഹിത മേഖല

കൊച്ചി: എറണാകുളം എം.ജി റോഡ് ശീമാട്ടി ജങ്ഷന്‍ മുതല്‍ മഹാരാജാസ് മെട്രോ സ്‌റ്റേഷന്‍ വരെയുള്ള ഭാഗം സംസ്ഥാനത്തെ ആദ്യ ഹോണ്‍രഹിത മേഖല. 'നോ ഹോണ്‍ ഡേ' ദിനാചരണത്തി​െൻറ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. പുലർച്ച മുതല്‍ രാത്രി 11 വരെ അസഹനീയ രീതിയില്‍ ഹോണടി മുഴങ്ങുന്ന നഗരമാണ് കൊച്ചിയെന്നും ഇത്തരം പുരോഗമനപരമായ മാറ്റങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, നാഷനല്‍ ഇനിേഷ്യറ്റിവ് ഫോര്‍ സേഫ് സൗണ്ട് , ഇ.എൻ.ടി സര്‍ജന്‍മാരുടെ സംഘടനയായ എ.ഒ.ഐ, എസ്.സി.എം.എസ്, മോട്ടോര്‍ വാഹന വകുപ്പ്, കൊച്ചി മെട്രോ, കൊച്ചി സിറ്റി െപാലീസ്, അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രി എന്നിവയുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ നോ ഹോണ്‍ ഡേ ദിനാചരണം സംഘടിപ്പിച്ചത്. സിറ്റി െപാലീസ് ഡെപ്യൂട്ടി കമീഷണര്‍ ആര്‍. കറുപ്പുസാമി അധ്യക്ഷത വഹിച്ചു. എറണാകുളം ആര്‍.ടി.ഒ റെജി പി. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തി. ഐ.എം.എ കേരള മീഡിയ അക്കാദമിയുടെ സഹായത്തോടെ ബോധവല്‍കരണാര്‍ഥം തയാറാക്കിയ ഹ്രസ്വചിത്രത്തി​െൻറ പ്രകാശനവും ചടങ്ങില്‍ നിര്‍വഹിച്ചു. കൊച്ചി സിറ്റി ട്രാഫിക് അസിസ്റ്റൻറ് കമീഷണര്‍ എം.എ. നസീര്‍, നോ ഹോണ്‍ േഡ പ്രോഗ്രാം കണ്‍വീനര്‍ ഡോ. വി.ഡി. പ്രദീപ് കുമാര്‍, കോ കണ്‍വീനര്‍ ഡോ. എം. നാരായണന്‍, എ.ഒ.ഐ പ്രസിഡൻറ് ഡോ. ജ്യോതികുമാരി, എസ്.സി.എം.എസ് ഡയറക്ടര്‍ പ്രഫ. രാധ തവന്നൂര്‍, ഐ.എം.എ പ്രസിഡൻറ് ഡോ. വര്‍ഗീസ് ചെറിയാന്‍, സെക്രട്ടറി ഡോ. എം.എം. ഹനീഷ്, പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അേസാസിയേഷന്‍ പ്രസിഡൻറ് എം.ബി. സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.