31 വർഷത്തെ സർവിസിൽ എം.ഇ. അലിയാർ നേടിയത്​ 14 ബിരുദാനന്തര ബിരുദം

കൊച്ചി: എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ ശിരസ്തദാറായ എം.ഇ. അലിയാർ വിരമിക്കുന്നത് ഏവർക്കും മാതൃകയാവുന്ന നേട്ടങ്ങളുമായി. 31 വർഷത്തെ സർവിസിന് തിങ്കളാഴ്ച വിരാമമിടുന്ന ഇദ്ദേഹം വ്യത്യസ്ത വിഷയങ്ങളിൽ 14 ബിരുദാനന്തര ബിരുദത്തിനും ഒട്ടനവധി ഡിേപ്ലാമകൾക്കും ഉടമയാണ്. നിയമമേഖലയിലെ റഫറൻസ് ഗ്രന്ഥത്തി​െൻറ രചയിതാവുമാണ്. പെരുമ്പാവൂർ ട്രാവൻകൂർ റയോൺസ് ജീവനക്കാരായിരുന്ന പെരുമ്പാവൂർ സൗത്ത് വല്ലം മുക്കട വീട്ടിൽ ഇബ്രാഹിമി​െൻറയും ഫാത്തിമ ബീവിയുടെയും മകനായ എം. ഇ. അലിയാർ 1987ലാണ് സർവിസിൽ കൊച്ചി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എൽ.ഡി ക്ലർക്കായി നിയമിതനാകുന്നത്. സർവിസിൽ കയറിയ ഉടൻ നിയമബിരുദം പൂർത്തിയാക്കി. ക്രൈം, ലോ ഒാഫ് കോൺട്രാക്ട്, കോൺസ്റ്റിറ്യൂഷനൽ ലോ, മാരിടൈം ലോ, സൈബർ ലോ എന്നിവയിൽ നിയമബിരുദാനന്തര ബിരുദം നേടി. മാസ്റ്റർ ഒാഫ് ബിസിനസ് ലോയും നേടി. ഇക്കണോമിക്സ്, ഇംഗ്ലീഷ് ലിറ്ററേച്ചർ, ക്രിമിനോളജി, െപാലീസ് അഡ്മിനിസ്ട്രേഷൻ, സോഷ്യോളജി വിഷയങ്ങളിൽ എം.എയും എം.എസ്സി, എം.ബി.എ, എം.ജി സർവകലാശാലയിൽനിന്ന് ഫാമിലി കൗൺസിലിങ്ങിൽ പി.ജി ഡിേപ്ലാമ, ഇൻഡസ്ട്രിയൽ മാനേജ്മ​െൻറ് ഡിേപ്ലാമ, ഇഗ്നോയിൽനിന്ന് ഇൻറലക്ച്വൽ പ്രോപ്പർട്ടി ലോയിൽ ഡിേപ്ലാമ, കുവൈത്ത് യൂനിവേഴ്സിറ്റിയിൽനിന്ന് കമ്യുണിക്കേറ്റിവ് അറബിക്കിൽ ഡിേപ്ലാമ എന്നിവയും അലിയാർ എഴുതി നേടി. കുവൈത്ത് എയർവേസിലും ജോലി ചെയ്തു. അഞ്ചുവർഷം മജിസ്ട്രേറ്റ് എന്ന നിലയിലും കഴിവ് തെളിയിച്ചു. കേരള ക്രിമിനൽ റൂൾസ് ഒാഫ് പ്രാക്ടീസ്, ലോ ഒാഫ് കോൺട്രാക്ട്, ലോ ഒാഫ് എവിഡൻസ് തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. മാരിടൈം ലോയുമായി ബന്ധപ്പെട്ട പുസ്തകം പ്രകാശനത്തിനൊരുങ്ങുന്നു. കൂവപ്പടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ സുഹറ ബീവിയാണ് ഭാര്യ. മക്കൾ: ആസിഫ് അലിയാർ, ആദിൽ അലിയാർ. വഖഫ് ബോർഡിന് കീഴിൽ കേരളത്തിൽ സിവിൽ സർവിസ് ലോ അക്കാദമി സ്ഥാപിക്കുകയാണ് ഇനി അദ്ദേഹത്തി​െൻറ ആഗ്രഹം. ഇതിന് പ്രോജക്ട് റിപ്പോർട്ട് വഖഫ് ബോർഡിന് സമർപ്പിച്ച് അനുമതിക്ക് കാത്തിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.