തൊഴിലാളി യൂനിയനുകളോട് അമിതവിധേയത്വം കാണിക്കേണ്ട ^എ.സി. മൊയ്തീൻ

തൊഴിലാളി യൂനിയനുകളോട് അമിതവിധേയത്വം കാണിക്കേണ്ട -എ.സി. മൊയ്തീൻ കൊച്ചി: പൊതുമേഖല സ്ഥാപനങ്ങൾക്ക് മുന്നേറാൻ സാമ്പത്തിക പരിരക്ഷ മാത്രം പോരെന്നും മെച്ചപ്പെട്ട ഭരണനിർവഹണംകൂടി ആവശ്യമാണെന്നും മന്ത്രി എ.സി. മൊയ്തീൻ. വ്യവസായവകുപ്പിന് കീഴിലെ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളി യൂനിയനുകളോട് അമിതവിധേയത്വം കാണിക്കേണ്ട. യൂനിയനുകളുമായി നല്ലബന്ധമാണ് വേണ്ടത്. സ്ഥാപനത്തി​െൻറ വളർച്ചക്ക് അനുകൂല നിർദേശം യൂനിയനുകൾ നൽകിയാൽ സ്വീകരിക്കണം. സ്ഥാപനമേധാവികൾ അതിന് ശ്രമിക്കണം. എന്നാൽ, ഭരണം നടത്തേണ്ടത് അവരല്ലെന്നും മന്ത്രി പറഞ്ഞു. വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ. ഇളങ്കോവൻ മുഖ്യപ്രഭാഷണം നടത്തി. റിയാബ് ചെയർമാൻ എം.പി. സുകുമാരൻ നായർ, സെക്രട്ടറി എസ്. സുരേഷ് എന്നിവർ പങ്കെടുത്തു. ജെ. സുന്ദരേശൻ, ഡോ. സുന്ദർ റാം കോരിവി എന്നിവർ ക്ലാസെടുത്തു. കോർപറേറ്റ് ഗവേണൻസിനെക്കുറിച്ചാണ് രണ്ടുദിവസത്തെ ശിൽപശാല. പൊതുമേഖല സ്ഥാപനമേധാവികളും ചീഫ് ഫിനാൻസ് ഓഫിസറുമാണ് ബോൾഗാട്ടിയിൽ നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കുന്നത്. 41 സ്ഥാപനത്തിൽനിന്നുള്ളവർ പങ്കെടുക്കുന്നുണ്ട്. ഘട്ടംഘട്ടമായി സ്ഥാപനങ്ങളിലെ ജീവനക്കാർക്കെല്ലാം പരിശീലനം നൽകും. പൊതുമേഖല റീ സ്ട്രക്ചറിങ് ആൻഡ് ഇേൻറണൽ ഓഡിറ്റ് ബ്യൂറോയാണ് (റിയാബ്) ശിൽപശാല സംഘടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.