കത്രീന കൈഫ് കല്യാൺ ജ്വല്ലേഴ്​സ്​ ബ്രാൻഡ് അംബാസഡർ

കൊച്ചി: കല്യാൺ ജ്വല്ലേഴ്സി​െൻറ ആഗോള ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം കത്രീന കൈഫിനെ നിയമിച്ചതായി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ അറിയിച്ചു. ആത്്മവിശ്വാസവും പുരോഗമന ചിന്താഗതിയും ഉൾച്ചേരുന്ന വ്യക്തിത്വമാണ് കത്രീന കൈഫിേൻറത്. ഭാവിയിൽ ഇന്ത്യയിലും ആഗോളതലത്തിലും വളർച്ച നേടാൻ പുതിയ കൂട്ടുകെട്ടിലൂടെ സാധിക്കുമെന്നും കല്യാണരാമൻ പറഞ്ഞു. കല്യാണി​െൻറ സ്വർണം, ഡയമണ്ട് ആഭരണ ശേഖരത്തി​െൻറ പ്രചാരണത്തിന് കത്രീന നേതൃത്വം നൽകും. പുതിയതായി പുറത്തിറക്കുന്ന ടെലിവിഷൻ പരസ്യങ്ങളിൽ കത്രീനയായിരിക്കും പ്രത്യക്ഷപ്പെടുക. കല്യാൺ ജ്വല്ലേഴ്സി​െൻറ ഇന്ത്യയിലെയും പടിഞ്ഞാറൻ ഏഷ്യയിലെയും ഷോറൂമുകളിൽ ഉപയോക്താക്കളുമായുള്ള പരിപാടികളിൽ പങ്കെടുക്കുന്നതും കത്രീനയായിരിക്കും. കമ്പനിയുടെ പ്രചാരണത്തിൽ പ്രത്യേകിച്ച് വടക്കും പടിഞ്ഞാറുമുള്ള വിപണികളിൽ കല്യാണി​െൻറ ബ്രാൻഡ് അംബാസഡർമാരായ അമിതാഭ് ബച്ചൻ, ജയ ബച്ചൻ, നാഗാർജുന, പ്രഭു, ശിവരാജ് കുമാർ, മഞ്ജു വാര്യർ എന്നിവർക്കൊപ്പം കത്രീന കൈഫും പ്രത്യക്ഷപ്പെടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.