കുടുംബശ്രീ ജില്ല വാർഷികവും കല^കായിക മേളയും

കുടുംബശ്രീ ജില്ല വാർഷികവും കല-കായിക മേളയും ആലപ്പുഴ: കുടുംബശ്രീ ജില്ല വാർഷികവും കല-കായിക മേളയും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കാർമൽ പോളിടെക്നിക് ഗ്രൗണ്ട്, റെയ്ബാൻ ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് കാർമൽ പോളിടെക്നിക് ഗ്രൗണ്ടിൽ ആരംഭിക്കുന്ന കായികമത്സരം കെ.സി. വേണുഗോപാൽ എം.പിയും സമ്മേളനം മന്ത്രി പി. തിലോത്തമനും ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ അധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകൻ കെ. മധു മുഖ്യാതിഥിയാകും. കലാമത്സരങ്ങൾ ആർ. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെ ഒമ്പതുമുതൽ കാർമൽ പോളിടെക്നിക് ഓഡിറ്റോറിയത്തിൽ കലാമത്സരങ്ങൾ നടക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് സെമിനാർ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. യു. പ്രതിഭ എം.എൽ.എ അധ്യക്ഷത വഹിക്കും. ഉച്ചക്ക് 2.30ന് വാർഷിക സമ്മേളനം മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. എം.എൽ.എമാരായ എ.എം. ആരിഫ്, തോമസ് ചാണ്ടി, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, സി.എസ്. സുജാത എന്നിവർ മുഖ്യാതിഥികളാകും. കലക്ടർ ടി.വി. അനുപമ സമ്മാനദാനം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ എ.ഡി.എം.സി എൻ. വേണുഗോപാൽ, ജില്ല പ്രോഗ്രാം മാനേജർ വി.എൻ. ലക്ഷ്മി, എം. അജയകുമാർ എന്നിവർ പങ്കെടുത്തു. തീരജനതയോടുള്ള അവഗണനക്കെതിരെ കോൺഗ്രസ് ധർണ നാളെ ആലപ്പുഴ: തീരദേശ ജനതയോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അവഗണനക്കെതിരെ ജില്ലയിലെ കോൺഗ്രസ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ കലക്ടേററ്റിന് മുന്നിൽ വ്യാഴാഴ്ച ധർണ നടത്തുമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു അറിയിച്ചു. തീരദേശത്ത് പുലിമുട്ടോടെ കടൽഭിത്തി നിർമിക്കുക, കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പൂർണമായും വീട് നിർമിച്ചുനൽകുക, മത്സ്യബന്ധന ഉപകരണങ്ങൾ നഷ്ടമായവർക്ക് അടിയന്തരമായി അവ നൽകുക എന്നിവയാണ് ആവശ്യം. കടൽക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് അടിയന്തരസഹായം അനുവദിക്കണം. ആവശ്യമെങ്കിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കാൻ നടപടിയുണ്ടാകണം. കിഫ്ബിയിൽ ഉൾപ്പെടുത്തി കടൽഭിത്തി നിർമിക്കുമെന്ന് പറഞ്ഞ സർക്കാർ നടപടി എടുത്തിട്ടിെല്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി.ടി. ചെറിയാൻ ചരമവാർഷികം ആലപ്പുഴ: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന പ്രസിഡൻറ് പി.ടി. ചെറിയാ​െൻറ ചരമവാർഷികദിനം ആചരിച്ചു. ഇതി​െൻറ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റി​െൻറ മെച്ചപ്പെട്ട പ്രവർത്തനങ്ങൾക്ക് 50,000 രൂപ നഗരസഭ ചെയർമാൻ തോമസ് ജോസഫിന് ശാരദ പളനി കൈമാറി. ജില്ല പ്രസിഡൻറ് നസീർ പുന്നക്കൽ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം നഗരസഭ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. എ.എൻ പുരം ശിവകുമാർ, റോയി പാലത്ര, ശാരദ പളനി, കെ. നാസർ, എം.പി. ഗുരുദയാൽ, നൗഷാദ് അത്താഴക്കൂട്ടം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.