ആലപ്പുഴ: ജില്ലയിലെ ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കൂടി കുടുംബാരോഗ്യ കേന്ദ്രമായി ഉയരുന്നു. സംസ്ഥാന സർക്കാറിെൻറ ആർദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മികവിെൻറ കുടുംബ ചികിത്സ കേന്ദ്രങ്ങളാക്കി മാറ്റുന്നതിെൻറ ഭാഗമായാണിത്. എൽ.ഡി.എഫ് സർക്കാറിെൻറ രണ്ടാം വാർഷികം ആഘോഷിക്കുന്ന മേയ് ആറിന് കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്യും. അരൂർ, കഞ്ഞിക്കുഴി, വെട്ടക്കൽ കണ്ടല്ലൂർ, ചെറുതന, പുന്നപ്ര നോർത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രമായി മാറുന്നത്. കലവൂർ, ചെന്നിത്തല, പാലമേൽ, ആല എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങൾ സർക്കാർ നേരത്തേ തന്നെ രോഗി സൗഹൃദ കുടുംബാരോഗ്യ കേന്ദ്രമാക്കി മാറ്റിയിരുന്നു. ആറ് പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലയിലെ മൊത്തം എണ്ണം പത്താകും. പണി നടക്കുന്ന ആറാട്ടുപുഴ, പള്ളിപ്പുറം, തലവടി, നീലംപേരൂർ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രമായി ഉയരുന്നതോടെ മൊത്തം 14 ആകും. ആർദ്രം പദ്ധതി പ്രകാരമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കാത്തിരിപ്പ് കേന്ദ്രങ്ങൾ, ലബോറട്ടറി തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കാത്തിരിപ്പ് കേന്ദ്രങ്ങളിൽ എയർപോർട്ട് കസേരകൾ, ശുദ്ധീകരിച്ച വെള്ളം, ടെലിവിഷൻ സൗകര്യം എന്നിവയുമുണ്ടാകും. രോഗി ഡോക്ടറെ കാണുന്നതിന് മുമ്പ് പ്രമേഹവും രക്തസമ്മർദവും ബോഡി മാസ് ഇൻഡക്സും പരിശോധിക്കുന്ന പ്രീ ചെക്കപ്പ് റൂം പദ്ധതിയുടെ പ്രധാന ആകർഷണമാണ്. രോഗികൾക്ക് സൗജന്യ സേവനം നൽകുന്ന ആർദ്രം ലബോറട്ടറിയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രധാന പ്രത്യേകത. ആർദ്രം ലബോറട്ടറികൾക്കായി 3.60 ലക്ഷം രൂപയാണ് മാറ്റിെവച്ചിരിക്കുന്നത്. ശാരീരിക വൈകല്യമുള്ളവർക്ക് ആശുപത്രിയിൽ സുഗമമായി സഞ്ചരിക്കാൻ റാംബ് സൗകര്യമുണ്ട്. ഡോക്ടർമാരുടെ മുറികൾ കാബിൻ തിരിച്ച് സൗകര്യപ്പെടുത്തി. എല്ലാ സ്ഥാപനങ്ങളിലും സൂചന ബോർഡുകൾ, ഒ.പി ടിക്കറ്റ് രജിസ്േട്രഷൻ സൗകര്യം, ഫാർമസി, സ്റ്റോർ സൗകര്യങ്ങൾ, കോർപറേഷൻ റൂമുകൾ തുടങ്ങിയവ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഒരുക്കിയിട്ടുണ്ട്. പ്രാഥമിക കേന്ദ്രങ്ങളിൽ ഉച്ചക്ക് രണ്ടുവരെ ഉണ്ടായിരുന്ന ഒ.പി സൗകര്യം വൈകുന്നേരം ആറുവരെയാക്കി എന്നതാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകത. ഒരു ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും ലാബ് ടെക്നീഷ്യനെയും കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് അധികമായി അനുവദിച്ചിട്ടുണ്ട്. ആർദ്രം പദ്ധതി പ്രകാരം കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് അനുവദിച്ച തുക ചുവടെ: കലവൂർ: 11 ലക്ഷം (എൻ.എച്ച്.എം), അഞ്ച് ലക്ഷം (പഞ്ചായത്ത്), ആകെ -26 ലക്ഷം അരൂർ: 13.36 ലക്ഷം (എൻ.എച്ച്.എം), അഞ്ച് ലക്ഷം (പഞ്ചായത്ത്), ആകെ -18.36 ലക്ഷം പള്ളിപ്പുറം: 13.36 ലക്ഷം (എൻ.എച്ച്.എം), തൈക്കാട്ടുശ്ശേരി ബ്ലോക്ക് നാല് ലക്ഷം, ആകെ -17.36 ലക്ഷം കഞ്ഞിക്കുഴി: 9.36 ലക്ഷം (എൻ.എച്ച്.എം), പഞ്ചായത്ത് 12 ലക്ഷം (ലാബിന്), ആകെ -21.36 ലക്ഷം വെട്ടക്കൽ: 13.36 ലക്ഷം (എൻ.എച്ച്.എം), പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഒമ്പത് ലക്ഷം, ആകെ 22.36 ലക്ഷം ചെന്നിത്തല: 13.36 ലക്ഷം (എൻ.എച്ച്.എം), പഞ്ചായത്ത് എട്ട് ലക്ഷം (ലാബിന്), ആകെ -21.36 ലക്ഷം ആറാട്ടുപുഴ: 13.36 ലക്ഷം (എൻ.എച്ച്.എം), പഞ്ചായത്ത് അഞ്ച് ലക്ഷം, ആകെ -18.36 ലക്ഷം ചെറുതന: 13.36 ലക്ഷം (എൻ.എച്ച്.എം), പഞ്ചായത്ത് എട്ട് ലക്ഷം, ആകെ -21.36 ലക്ഷം ആല: 15.36 ലക്ഷം (എൻ.എച്ച്.എം), പഞ്ചായത്ത് 13 ലക്ഷം, ആകെ -28.36 ലക്ഷം പാലമേൽ: 11.36 ലക്ഷം (എൻ.എച്ച്.എം), പഞ്ചായത്ത് എട്ട് ലക്ഷം (ലാബ്), ആകെ -19.36 ലക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.