നിയന്ത്രണംവിട്ട വാഹനം ഇടിച്ച്​ വീട് തകർന്നു; ഗൃഹനാഥ തലനാരിഴക്ക് രക്ഷപ്പെട്ടു

ചെങ്ങന്നൂർ: എം.സി റോഡിൽ തിരുവൻവണ്ടൂർ മഴുക്കീർ പ്രാവിൻകൂടിന് സമീപം നിയന്ത്രണംവിട്ട ഇൻഡിക്ക കാറിടിച്ച് വീട് തകർന്നു. ഉറങ്ങിക്കിടന്ന ഗൃഹനാഥ തലനാരിഴക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലർച്ച 1.30നായിരുന്നു അപകടം. എറണാകുളത്തുനിന്ന് അടൂർ ഭാഗത്തേക്ക് പോയ അടൂർ കുട്ടമ്പുഴ പുത്തൻപുരക്കൽ ജോണി​െൻറ മകൻ ജിൻസ് ജോണി​െൻറ കെ.എൽ 07 ബി.ജി 9883 നമ്പർ വാഹനമാണ് നിയന്ത്രണംവിട്ടത്. പ്രാവിൻകൂട് മഴുക്കീർ മുറിയിൽ തേർവേലിൽ അമ്മിണി മാത്യുവി​െൻറ വീടിന് മുൻവശത്തെ കിടപ്പുമുറിയാണ് ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്നത്. പതിവിൽനിന്ന് വ്യത്യസ്തമായി അമ്മിണി ടി.വി കണ്ടശേഷം അകത്തെ മുറിയിലാണ് കിടന്നുറങ്ങിയത്. വിദേശെത്ത മക​െൻറ ഭാര്യയും കുഞ്ഞും ഇവിടെ ഉണ്ടായിരുന്നില്ല. ഉഗ്രശബ്ദംകേട്ട് എഴുന്നേറ്റ് വന്ന് കതക് തുറന്ന് നോക്കുമ്പോഴാണ് കിടപ്പുമുറി തകർത്ത നിലയിൽ കാറും സമീപത്ത് ജിൻസ് ജോണിനെയും കാണുന്നത്. കാറി​െൻറ ഇടതുഭാഗം പൂർണമായി തകർന്ന നിലയിലാണ്. റോഡിനരികിലെ മൈൽ കുറ്റിയിൽ ഇടിച്ചശേഷമാണ് കാർ വീട്ടിലേക്ക് ഇടിച്ചുകയറിയത്. സീറ്റ് െബൽറ്റ് ഉണ്ടായിരുന്നതിനാൽ ജിൻസിന് നിസ്സാര പരിക്കുകൾ മാത്രമേയുള്ളൂ. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മാതാപിതാക്കളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിട്ടശേഷം തിരികെ വരുകയായിരുന്നു ജിൻസ്. വീടി​െൻറ അറ്റകുറ്റപ്പണി ജിൻസ് ഏറ്റെടുത്തതിനാൽ കേസ് ഒഴിവാക്കി. ചെങ്ങന്നൂർ പൊലീസെത്തി നടപടി സ്വീകരിച്ചു. ദലിത് യുവാവി​െൻറ ദുരൂഹമരണം: ഉന്നതതല അന്വേഷണം വേണം -എം.പി ആലപ്പുഴ: പത്തനംതിട്ട ജില്ലയിലെ അടിച്ചിപ്പുഴ ആദിവാസി കോളനിയിൽ ബാലു എന്ന ദലിത് യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. സംശയാസ്പദ സാഹചര്യത്തിൽ ബാലുവി​െൻറ മൃതദേഹം ഓടയിൽനിന്നാണ് കണ്ടെത്തിയത്. നിർധന കുടുംബാംഗമായ ബാലുവിന് ക്രൂരമർദനം ഏറ്റതായാണ് അറിയാൻ കഴിഞ്ഞത്. കൊലപാതകമാണിതെന്ന് പൂർണമായും വിശ്വസിക്കുന്നു. അന്വേഷണം ഒട്ടും തൃപ്തികരമെല്ലന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അപേക്ഷ ക്ഷണിച്ചു കായംകുളം: നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിന് കരാർ അടിസ്ഥാനത്തിൽ ഓവർസിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 30ന് രാവിലെ 10ന് നഗരസഭയിൽ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.