അമ്പലപ്പുഴ ക്ഷേത്രത്തിലെ പതക്കം കാണാതായ സംഭവം: പ്രതികളെക്കുറിച്ച്​ സൂചന ലഭിച്ചതായി അന്വേഷണമേധാവി

അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പതക്കം കാണാതായ സംഭവത്തില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും രണ്ടുമാസത്തിനകം വലയിലാകുമെന്നും അന്വേഷണസംഘം മേധാവിയും ടെമ്പിള്‍ ആൻഡ് തെഫ്റ്റ് സ്‌ക്വാഡ് ഡിറ്റക്ടിവ് ഇന്‍സ്‌പെക്ടറുമായ ആര്‍. രാജേഷ്. അന്വേഷണത്തി​െൻറ ഭാഗമായി ചൊവ്വാഴ്ച ക്ഷേത്രത്തിലെ ചോദ്യം ചെയ്യലിനുശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് നാല് കീഴ്ശാന്തിമാര്‍, നാല് ക്ഷേത്രം ജീവനക്കാര്‍, രണ്ട് ഭക്തര്‍ ഉള്‍പ്പെടെ 10പേരെയാണ് ചൊവ്വാഴ്ച ചോദ്യം ചെയ്തത്. രാവിലെ 10ന് ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകീട്ട് ആറുവരെ തുടര്‍ന്നു. എസ്.ഐമാരായ വിജയന്‍, സഫലുദ്ദീന്‍, സി.പി.ഒമാരായ വിനോദ്, രജിത് എന്നിവരും ഒപ്പമുണ്ടായിരുന്നു. 2017ലെ വിഷുദിനത്തിലാണ് വിഗ്രഹത്തില്‍ തിരുവാഭരണത്തോടൊപ്പം ചാര്‍ത്തുന്ന പതക്കം കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും വയിരക്കല്ലുകള്‍ പതിച്ചതുമായ വിലമതിക്കാനാകാത്ത പതക്കം വിഷുദിനത്തിലെ പ്രത്യേക പൂജകള്‍ക്ക് തിരുവാഭരണം ചാര്‍ത്താനെടുത്തപ്പോഴാണ് നഷ്ടപ്പെട്ടത് അറിയുന്നത്. ദേവസ്വം അധികൃതര്‍ 2017ഏപ്രില്‍ 19ന് നല്‍കിയ പരാതിയെത്തുടര്‍ന്ന് 20ന് അമ്പലപ്പുഴ പൊലീസ് കേസെടുത്തു. ലോക്കൽ പൊലീസും ജില്ല ക്രൈംബ്രാഞ്ചും അന്വേഷണം നടത്തുന്നതിനിടെ മേയ് 22ന് രൂപമാറ്റം വരുത്തിയ നിലയില്‍ കാണിക്കവഞ്ചികളില്‍നിന്ന് ലഭിച്ചു. ദേവസ്വം ബോര്‍ഡ് വിജിലന്‍സ് നടത്തിയ തുടരന്വഷണത്തില്‍ മറ്റ് മൂന്നുപതക്കംകൂടി ക്ഷേത്രത്തില്‍നിന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ടും അേന്വഷണം പുരോഗമിക്കുകയാണ്. വീഴ്ചവരുത്തിയെന്ന് കണ്ടെത്തിയ അസി. കമീഷണറെ സ്ഥാനക്കയറ്റം നല്‍കി സ്ഥലം മാറ്റുകയും സസ്‌പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരെ വിവിധ ക്ഷേത്രങ്ങളില്‍ നിയമിക്കുകയുമാണ് ദേവസ്വം ബോര്‍ഡ് ചെയ്തത്. തുടര്‍ന്നാണ് അേന്വഷണം ടെമ്പിള്‍ ആൻറി തെഫ്റ്റ് സ്‌ക്വാഡ് ഡിറ്റക്ടിവ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജേഷിനെ ഏൽപിച്ചത്. ക്ഷേത്രാചാരങ്ങളിൽ ചാതുർവർണ്യത്തി​െൻറ തിരുശേഷിപ്പുകൾ -വെള്ളാപ്പള്ളി നടേശൻ ആലപ്പുഴ: ക്ഷേത്രാചാരങ്ങളിൽ ചാതുർവർണ്യത്തി​െൻറ തിരുശേഷിപ്പുകൾ ഇപ്പോഴും കാണാമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കെ. ശങ്കരൻ കളരിക്കൽ അനുസ്മരണം ഉദ്ഘാടനം ചെയ്യുക‍യായിരുന്നു അദ്ദേഹം. ഇത്തരം ആചാരങ്ങൾ പൂർണമായും മാറ്റേണ്ട കാലം അതിക്രമിച്ചു. കേരളത്തിൽ മാത്രമാണ് ക്ഷേത്രങ്ങളിൽ ഷർട്ട് ധരിക്കാതെ കയറേണ്ട അവസ്ഥ. ജാതിമത വ്യത്യാസമില്ലാതെ വിശ്വാസികളായ എല്ലാവർക്കും ക്ഷേത്രത്തിലെത്തി പ്രാർഥിക്കാൻ അവസരമൊരുക്കണം. സമൂഹത്തിൽ വർഗീയവിദ്വേഷം ഉയർത്തുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കണം. ഇതിന് രാഷ്ട്രീയനേതാക്കൾ ഇച്ഛാശക്തിയോടെ പെരുമാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമ്മേളനത്തിൽ അമ്പലപ്പുഴ യൂനിയൻ പ്രസിഡൻറ് പി. ഹരിദാസ്, ഷാജുമോൻ കളരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.