മാവേലിക്കര: പല്ലാരിമംഗലത്ത് ദമ്പതികളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ചു. പല്ലാരിമംഗലം കിഴക്ക് ദേവു ഭവനത്തില്‍ ബിജു (50), ശശികല (42) എന്നിവരെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അയല്‍വാസിയായ തിരുവമ്പാടി വീട്ടില്‍ സുധീഷിനെയാണ് അന്വേഷണ സംഘം ഇവരുടെ വീടുകള്‍ക്ക് സമീപം കൊണ്ടുവന്നത്. ഈസമയം നൂറുകണക്കിനാളുകളാണ് പ്രതിയെ കാണാൻ തടിച്ചുകൂടിയത്. സ്ത്രീകൾ പ്രതിയെ ഞങ്ങൾക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ആക്രോശിച്ചു. ഈ സമയം സുധീഷ് അവരോട് ചെറുത്ത് സംസാരിച്ചു. തുടര്‍ന്ന് വീണ്ടും തടിച്ചുകൂടിയ ജനങ്ങളില്‍നിന്ന് ഉണ്ടായ വലിയ ആക്രോശങ്ങള്‍ക്കിടയാണ് തെളിവെടുപ്പ് നടന്നത്. ജനങ്ങളെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. തെളിവെടുപ്പ് സമയം പ്രതി ഒന്നും ഓര്‍മയില്ല എന്ന വാദത്തില്‍ ഉറച്ചുനിന്നു. സംഭവത്തിനുശേഷം കണ്ടത്തില്‍ എവിടെയോ ആയുധം ഉപേക്ഷിച്ചതായി പറഞ്ഞു. തുടര്‍ന്ന് ഏറെനേരം നടത്തിയ തിരച്ചിലിനൊടുവിലാണ് സമീപത്തെ പുരയിടത്തില്‍നിന്ന് കൃത്യം നിര്‍വഹിക്കാൻ ഉപയോഗിച്ച കമ്പിവടി കണ്ടെത്തിയത്. ഇതിനുശേഷം എങ്ങനെയാണ് കൊലപാതം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇയാളെ മറ്റു നടപടിക്രമങ്ങള്‍ക്കായി കൊണ്ടുപോയി. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് മാവേലിക്കര സി.ഐ പി. ശ്രീകുമാര്‍ അറിയിച്ചു. ഡിവൈ.എസ്.പി ആര്‍. ബിനു, സി.ഐ പി. ശ്രീകുമാര്‍, എസ്.ഐ സി. ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. തലക്കടിച്ചത് വലിയ ജാക്കി ലിവര്‍െകാണ്ട് മാവേലിക്കര: പല്ലാരിമംഗലത്ത് ദമ്പതികളെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി കൊലക്കായി ഉപയോഗിച്ച കമ്പിവടി വലിയ വാഹനങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജാക്കി ലിവര്‍ ആണെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ കൊല്ലപ്പെട്ട ബിജു കമ്പിവടി എടുത്തുകൊണ്ട് വന്ന് തന്നെ അടിച്ചെന്നും ചെറുത്തുനില്പിെൻറ ഭാഗമായി അത് തിരിച്ചുമേടിച്ചു തലക്ക് അടിക്കുകയും പിന്നാലെ തടസ്സം പിടിക്കാനായി എത്തിയ ശശികലയെയും അടിച്ചുവീഴ്ത്തുകയുമായിരുന്നുവെന്നാണ് പറഞ്ഞത്. എന്നാല്‍, ഇത് പൊലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.