സുപ്രീംകോടതി വിധി അംഗീകരിക്കില്ല -യാക്കോബായ സഭ ഏകപക്ഷീയ വിധികളുടെ അടിസ്ഥാനത്തിൽ പള്ളികളില്‍നിന്ന് ഇറങ്ങിപ്പോകില്ല കൊച്ചി: ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ സുപ്രീംകോടതി വിധി അംഗീകരിക്കാനാവില്ലെന്ന് യാക്കോബായ സഭ. തങ്ങളുടെ വാദം കേൾക്കാതെ ഏകപക്ഷീയമായ വിധിയാണിതെന്നും അതിെൻറ അടിസ്ഥാനത്തിൽ പള്ളികളില്‍നിന്ന് ഇറങ്ങിപ്പോകിെല്ലന്നും തൃശൂര്‍ ഭദ്രാസനാധിപൻ ഏലിയാസ് മാര്‍ അത്തനാസിയോസ് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ആത്മീയ കാര്യങ്ങളില്‍ കോടതി വിധി പര്യാപ്തമല്ല. ആരാധന സ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നല്‍കിയതാണ്. കോടതി വിധിയിലൂടെ ഇത് നിഷേധിക്കപ്പെടുകയാണ്. കേസില്‍ കക്ഷിയല്ലാത്ത പള്ളികളുടെ അവകാശവാദത്തെ കോടതിവിധി ബാധിച്ചിരിക്കുകയാണ്. കോലഞ്ചേരിയിലെ അഞ്ഞൂറോളം വരുന്ന ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് 20,000 ത്തോളം വരുന്ന യാക്കോബായ വിഭാഗത്തിെൻറ പള്ളി വിട്ടുകൊടുക്കേണ്ടിവരുന്നത് അംഗീകരിക്കാനാകില്ല. ഈ ഉത്തരവിലൂടെ യാക്കോബായ വിഭാഗത്തിന് ആരാധന നടത്താന്‍ പള്ളി ഇല്ലാതെ വരുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിധി അനുസരിച്ച് സംസ്ഥാനത്തെ സിംഹാസന പള്ളികളൊഴികെ എല്ലാ പള്ളികളും യാക്കോബായ സഭക്ക് നഷ്്ടമാകാനുള്ള സാധ്യതയാണുള്ളത്. ഇതിനെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് ലീഗല്‍ സെല്‍ മേധാവി ബിജു വര്‍ഗീസ് പറഞ്ഞു . എന്നാൽ, വിധി പുറപ്പെടുവിച്ച ജഡ്ജിമാർ തന്നെ റിവ്യൂ ഹരജിയും കേള്‍ക്കുന്നതിനാല്‍ അനുകൂല തീരുമാനം ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്നും പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് വിട്ടുകൊടുക്കുന്നതോടെ വിശ്വാസികളുടെ ജനാധിപത്യ അവകാശങ്ങള്‍ നിഷേധിക്കുകയാണെന്നും ലീഗല്‍ സെല്‍ മേധാവി ബിജു വര്‍ഗീസ് പറഞ്ഞു. ഓര്‍ത്തഡോക്‌സ് വിഭാഗത്തിെൻറ അവകാശവാദങ്ങളെ വിശ്വാസികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഡൽഹിയിലടക്കം ശക്തമായ സമരപരിപാടി സംഘടിപ്പിക്കുമെന്നും സഭ ഭാരവാഹികൾ പറഞ്ഞു. ഡോ. ഐസക് മാർ ഓസ്താത്തിയോസ്, കെ.എ. ജോൺ, കെ.യു. ബേബി കിഴക്കേക്കര തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.