കൊച്ചി: എം.ജി റോഡ് വ്യാഴാഴ്ച മുതൽ കേരളത്തിലെ ആദ്യ ഹോണ്‍രഹിത മേഖല. എം.ജി റോഡ് നോര്‍ത്ത് എന്‍ഡ് മുതല്‍ മഹാരാജാസ് മെട്രോ സ്‌റ്റേഷന്‍ വരെയുള്ള ഭാഗമാണ് നോ ഹോണ്‍ ഡേയോടനുബന്ധിച്ച് ഹോണ്‍രഹിത മേഖലയായി പ്രഖ്യാപിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അേസാസിയേഷന്‍ (ഐ.എം.എ), നാഷനല്‍ ഇനീഷിയേറ്റിവ് ഫോര്‍ സേഫ് സൗണ്ട് (എന്‍.ഐ.എസ്.എസ്.), ഇ.എന്‍.ടി സര്‍ജന്‍മാരുടെ സംഘടനയായ എ.ഒ.ഐ, എസ്.സി.എം.എസ്, മോട്ടോര്‍ വാഹന വകുപ്പ്, കൊച്ചി മെട്രോ, കൊച്ചി സിറ്റി പൊലീസ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാവിലെ 9.30ന് ശീമാട്ടി ജങ്ഷന്‍ മെട്രോ പാര്‍ക്കിങില്‍ നടക്കുന്ന ചടങ്ങില്‍ കെ.എം.ആർ.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ എ.പി.എം. മുഹമ്മദ് ഹനീഷ് ഔദ്യോഗികമായി ഹോണ്‍ രഹിത മേഖലയായി പ്രഖ്യാപിക്കും. കൊച്ചി സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ആര്‍. കറുപ്പുസാമി അധ്യക്ഷത വഹിക്കും. എറണാകുളം ആര്‍.ടി.ഒ റെജി പി. വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. നോ ഹോണ്‍ ഡേയ്ക്ക് മുന്നോടിയായി ചൊവ്വാഴ്ച കൊച്ചിയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ 75 ശതമാനം പേരിലും അമിത ശബ്ദം മൂലമുണ്ടാകുന്ന കേള്വിക്കുറവിെൻറ ആരംഭം കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.