കൂത്താട്ടുകുളം: നഗരസഭയിലെ കിഴകൊമ്പ് ഭാഗത്ത് . അതേദിവസം നാല് കിലോമീറ്റർ മാറി ഇടയാർ പാടശേഖരം മണ്ണിട്ട് മൂടിത്തുടങ്ങി. മാധ്യമവാർത്തകളെ തുടർന്ന് ആർ.ഡി.ഒ നിലം നികത്തൽ തടയുകയും എക്സ്കവേറ്റർ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്‍, നികത്തിയ വയൽ പൂർവസ്ഥിതിയിലാക്കാന്‍ നിര്‍ദേശം നല്‍കി. ഇതിെൻറ അടിസ്ഥാനത്തിലാണ് കുളമ്പാടം ഭാഗത്ത് മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചത്. ഞായറാഴ്ച രാവിലെ മുതലാണ് ഇടയാർ ബേക്കൺ ഫാക്ടറിക്ക് സമീപത്തെ വയൽ നികത്തൽ തകൃതിയായി നടക്കുന്നത്. മുമ്പ് ഇവിടെ നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞിരുന്നു. സമീപത്തെ കുന്നിടിച്ചാണ് നികത്തുന്നത്. നീരൊഴുക്ക് തടഞ്ഞ് നടത്തുന്ന നികത്തൽ മറ്റു വയലുകളിൽ വെള്ളക്കെട്ടിന് കാരണമാകുമെന്ന് കർഷകർ പറഞ്ഞു. തുടർച്ചയായി നടക്കുന്ന വയൽ നികത്തലിന് റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നതായി ആരോപണമുണ്ട്. ഫോട്ടോ 01 : ഇടയാർ എം.പി.ഐ കമ്പനിക്ക് സമീപം വയലിൽ ടിപ്പർ ലോറിയിൽ മണ്ണ് നികത്തുന്നു ഫോട്ടോ 02
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.