കോലഞ്ചേരി: സർവശിക്ഷ അഭിയാൻ കോലഞ്ചേരി ബി.ആർ.സി ആഭിമുഖ്യത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ അധ്യാപകർക്ക് അവധിക്കാല പരിശീലനം ബുധനാഴ്ച ആരംഭിക്കും. എൽ.പി ക്ലാസുകളിലെ അധ്യാപകർക്ക് കടയിരുപ്പ് ഗവ. എൽ.പി.എസ്, യു.പി അധ്യാപകർക്ക് കടയിരുപ്പ് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പരിശീലനം. എട്ടുദിവസം നീളുന്ന പരിശീലനത്തിൽ പ്രധാനാധ്യാപകരടക്കം പങ്കെടുക്കണം. പങ്കെടുക്കുന്നവർ പാഠപുസ്തകം, അധ്യാപക സഹായി, അക്കാദമിക് മാസ്റ്റർ പ്ലാൻ എന്നിവ കരുതണമെന്ന് ബ്ലോക്ക് േപ്രാഗ്രാം ഓഫിസർ അറിയിച്ചു. കോലഞ്ചേരി: വടയമ്പാത്തുമല-ചൊറിച്ചിക്കുഴി റോഡ് ഉദ്ഘാടനം പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. വേലായുധൻ നിർവഹിച്ചു. വാർഡ് അംഗം സോഫി ഐസക് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വൈശാഖ്, ലീന മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.