െകാച്ചി: വരാപ്പുഴയിൽ ശ്രീജിത്തിെൻറ കസ്റ്റഡി കൊലപാതകത്തിന് ഉത്തരവാദികളായ ആർ.ടി.എഫുകാർതന്നെയാണ് തെൻറ ഭർത്താവിെൻറ മരണത്തിനും ഉത്തരവാദികളെന്ന പരാതിയുമായി വീട്ടമ്മ പ്രതിപക്ഷ നേതാവ് രേമശ് ചെന്നിത്തലയുടെ ഉപവാസേവദിയിൽ. ചിറക്കകം മാച്ചാംതുരുത്ത് വീട്ടിൽ മുകുന്ദെൻറ ഭാര്യ സ്നേഹയാണ് മക്കൾക്കൊപ്പം ചൊവ്വാഴ്ച രാവിലെ മറൈൻ ഡ്രൈവിലെ ഉപവാസ സമരത്തിെൻറ സമാപനവേദിയിൽ എത്തിയത്. ആർ.ടി.ഫിൽനിന്ന് രക്ഷപ്പെടാൻ വെള്ളത്തിൽ ചാടിയ മുകുന്ദൻ (41) മുങ്ങി മരിക്കുകയായിരുന്നു. ജൂൺ 14നായിരുന്നു സംഭവമെന്ന് സ്നേഹ പറഞ്ഞു. വഴിയാത്രക്കാരനായ മുകുന്ദനെ ആർ.ടി.എഫുകൾ അകാരണമായി തടഞ്ഞുനിർത്തി മർദിച്ചു. സമീപസ്ഥലത്ത് ശീട്ടുകളി നടക്കുന്നതിെൻറ പേരിൽ അവിടെ പോയതാണെന്ന് പറഞ്ഞായിരുന്നുവത്രേ മർദനം. രക്ഷപ്പെടാൻ മുകുന്ദൻ പുഴയിൽ ചാടി. പൊലീസുകരാകെട്ട കരക്ക് കയറാൻ അനുവദിക്കാതെ മുങ്ങിത്താഴുന്നതുവരെ അവിടെ കാവൽ നിന്നു. മത്സ്യത്തൊഴിലാളിയായ നീന്തൽ വശമുണ്ടായിരുന്ന മുകുന്ദൻ പൊലീസുകാരുടെ കൺമുന്നിലാണ് മുങ്ങിമരിച്ചത്. സംഭവത്തിന് പരിസരവാസികൾ പലരും സാക്ഷികളാണ്. പരാതിയുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് മുഖ്യമന്ത്രിക്കും പരാതി നൽകി. കുടുംബത്തിെൻറ ആശ്രയമായിരുന്ന ഭർത്താവിെൻറ മരണത്തിന് ഉത്തരവാദികളായ പൊലീസുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ ഇടപെടൽ ഉണ്ടാകണെമന്ന് സ്നേഹ രമേശ് ചെന്നിത്തലക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.