സ്​ത്രീ ശാക്തീകരണം; കുസാറ്റിൽ പാനൽ ചർച്ച

കൊച്ചി: ലോക ബൗദ്ധിക സ്വത്തവകാശ ദിനത്തോടനുബന്ധിച്ച് കൊച്ചി സർവകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രം കണ്ടുപിടിത്തം, ഉൽപാദനം മേഖലകളിലെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് പാനൽ ചർച്ച നടത്തും. വ്യാഴാഴ്ച രാവിലെ 9.30ന് വി സ്റ്റാർ മാനേജിങ് ഡയറക്ടർ ഷീല കൊച്ചൗസേഫ് മുഖ്യപ്രഭാഷണം നടത്തും. ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രം പ്രഫസർ ഡോ. ടി.ജി. അജിത, ബുക്ക് എൻമീറ്റ് ചീഫ് ടെക്നോളജി ഓഫിസർ പ്രശാന്തി നാഥൻ, തേവര എസ്.എച്ച് കോളജ് സ്കൂൾ ഓഫ് കമ്യൂണിക്കേഷൻ മേധാവി ഡോ. ആശ ആച്ചി ജോസഫ്, ബൗദ്ധിക സ്വത്തവകാശ പഠനകേന്ദ്രം ഡയറക്ടർ ഇൻ ചാർജ് ഡോ. എം. ഭാസി, കോഓഡിനേറ്റർ ഡോ. ഐ.ജി. രതീഷ് എന്നിവർ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.