കൊച്ചി: സെൻറർ ഫോർ ഇൻറഗ്രേറ്റഡ് റോബോട്ടിക്‌സ് റിസർച് ആൻഡ് െഡവലപ്മെൻറിെൻറ നേതൃത്വത്തിൽ ഏഴുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് േമയ് 11, 12, 13 തീയതികളിൽ എറണാകുളം മഹാരാജാസ് കോളജിൽ റോബോട്ടിക്‌സ് പരിശീലനക്കളരി സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ നടത്തുന്ന ത്രിദിന പരിശീലനക്കളരിയിൽ പൂർണമായും പ്രവർത്തനക്ഷമമായ റോബോട്ടുകളെ സ്വയം നിർമിച്ച് റോബോട്ടിക്സിെൻറ അടിസ്ഥാനതത്ത്വങ്ങൾ മനസ്സിലാക്കാം. പ്രഗല്ഭ അധ്യാപകർ നേതൃത്വം നൽകും. രജിസ്‌ട്രേഷനും വിവരങ്ങൾക്കും ഫോൺ: 9400019888. വെബ്സൈറ്റ്: www.cirrd.com. ഇൻറർക്ലബ് ബാഡ്മിൻറൺ ടൂർണമെൻറ് 28 മുതൽ കൊച്ചി: അഖില കേരള ഇൻറർ ക്ലബ് ബാഡ്മിൻറൺ ഡബിൾസ് ടീം ചാമ്പ്യൻഷിപ്പിന് കൊച്ചിയിൽ അരങ്ങൊരുങ്ങുന്നു. വെണ്ണല എൻജിനീയേഴ്സ് ക്ലബിൽ 28, 29 തീയതികളിലാണ് മത്സരം. കേരളത്തിലെ 18 ക്ലബിൽനിന്ന് നൂറ്റി എൺപതിലേറെ കളിക്കാർ പങ്കെടുക്കും. 28ന് വൈകീട്ട് 6.30ന് മുൻ ഇന്ത്യൻ താരം ജോർജ് തോമസ് ഉദ്ഘാടനം ചെയ്യും. 29ന് രാത്രി എട്ടിന് സമാപന ചടങ്ങിൽ പി.ടി. തോമസ് എം.എൽ.എ സമ്മാനദാനം നിർവഹിക്കും. ഓരോ ടീമിനും മൂന്നു ഡബിൾസ് ടീം കളികളും ബെസ്റ്റ് ഓഫ് ത്രീ മാച്ചും ഉണ്ടാകും. ഒന്നാം സ്ഥാനക്കാർക്ക് 50,000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 30,000 രൂപയുമാണ് ൈപ്രസ് മണിയെന്ന് ടൂർണമെൻറ് കൺവീനറും മുൻ ഇന്ത്യൻ താരവുമായ ജോൺ ഓഫ് മാത അറിയിച്ചു. അസോസിയേഷൻ ഓഫ് രജിസ്ട്രേഡ് സോഷ്യൽ ക്ലബ്സ് ഓഫ് കേരളയാണ് സംഘാടകർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.