വേനൽ മഴയിൽ 30 ലക്ഷത്തി​െൻറ നാശം

ആലപ്പുഴ: വേനൽ മഴ ജില്ലക്ക് സമ്മാനിച്ചത് 30 ലക്ഷത്തി​െൻറ നാശനഷ്ടമാണ്. കാർഷിക മേഖലയിലാണ് ഏറ്റവും കൂടുതൽ നാശം സംഭവിച്ചിരിക്കുന്നത്. 18.42 ലക്ഷത്തി​െൻറ നഷ്ടമാണ് കണക്കാക്കുന്നത്. കഞ്ഞിക്കുഴി, പാലമേൽ, മാവേലിക്കര, തഴക്കര, ചാരുംമൂട് തുടങ്ങിയ മേഖലകളിലാണ് നഷ്ടം ഏറെയും. വീടി​െൻറ മുകളിലേക്ക് മരം വീണ് 31 വീടുകൾ ഭാഗികവും രണ്ട് വീടുകൾ പൂർണമായും തകർന്നു. ഇങ്ങനെ 13.5 ലക്ഷം രൂപയുടെ നാശമാണ് റവന്യൂ വകുപ്പ് കണക്കാക്കുന്നത്. കാലാവസ്ഥ ഇനിയും മോശമാകാനാണ് സാധ്യത. അതേസമയം, ജില്ലയിൽ കടൽക്ഷോഭം നിർബാധം തുടരുകയാണ്. ആറാട്ടുവഴി, അമ്പലപ്പുഴ, നീർക്കുന്നം, ചേന്നംപള്ളിപ്പുറം, കാട്ടൂർ എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷമാണ്. ചേർത്തല താലൂക്കിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പ് തുടരുകയാണ്. മഴയിലും കാറ്റിലും കനത്ത നാശം നാടിനെ ദുഃഖത്തിലാഴ്ത്തി മരണം വൈദ്യുതി ബന്ധം തകരാറിലായി മണ്ണഞ്ചേരി: ശക്തമായ കാറ്റിലും മഴയിലും മുഹമ്മ, മണ്ണഞ്ചേരി എന്നിവിടങ്ങളില്‍ വ്യാപക നാശനഷ്ടം. രണ്ടുപേർ മരിച്ചു. മണ്ണഞ്ചേരിയിൽ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളി ആറാം വാർഡ് വട്ടപ്പറമ്പിൽ അബ്ദുൽ ഖാദർ (42) വള്ളം മറിഞ്ഞും കലവൂരിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽനിന്ന് ഷോക്കേറ്റ് റിട്ട. മിലിട്ടറി ജീവനക്കാരൻ കരുവേലിൽ രാമകൃഷ്ണ കുറുപ്പുമാണ് (74) മരിച്ചത്. വൃക്ഷങ്ങള്‍ കടപുഴകി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നിരവധി വൈദ്യുതി പോസ്റ്റുകളും ലൈനുകളും നശിച്ചു. കെ.എസ്. ഇ.ബി മുഹമ്മ സെക്ഷന്‍ പരിധിയില്‍ പുത്തനമ്പലം പടിഞ്ഞാറ് ബീ-ബോണ്ട് കമ്പനിക്ക് സമീപം 11 കെ.വി ലൈനില്‍ മരം വീണ് കമ്പി പൊട്ടി. കഞ്ഞിക്കുഴി പ്രോഗ്രസീവ് വായനശാലക്ക് കിഴക്ക്, കാട്ടുകട മുക്കാല്‍വെട്ടം, ആര്യക്കര, ഗൗരിനന്ദനം, പോളക്കാടന്‍ കവല, എസ്.എന്‍ കവലക്ക് കിഴക്ക്, കുന്നപ്പള്ളി, തുരുത്തന്‍കവല, പാലക്കല്‍ എന്നിവിടങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീഴുകയും കമ്പി പൊട്ടി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു. മണ്ണഞ്ചേരി കിഴക്കേ പള്ളിക്ക് സമീപം പോസ്റ്റ് വീണു. ബ്ലാവത്ത്, അമ്പനാകുളങ്ങര പടിഞ്ഞാറ് സ്വാമിയുടെ വീട്ടില്‍ വൈദ്യുതി കമ്പി പൊട്ടിവീണു. വീട്ടുകാര്‍ കണ്ടതുകൊണ്ട് വന്‍ ദുരന്തമൊഴിവായി. വേമ്പനാട്ടുകായലിന് സമീപം കെട്ടിയിട്ടിരുന്ന നിരവധി വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ബണ്ട് തുറന്ന് കിടന്നിരുന്നതിനാല്‍ പലരുടെയും വലകള്‍ ഒഴുക്കില്‍പെട്ടു. ചീനവലകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നിരവധി വീടുകളിലെ വാഴകളും പച്ചക്കറികളും നശിച്ചു. തിങ്കളാഴ്ച രാത്രിയോടെ വൈദ്യുതി ബന്ധം തകരാറിലായ മുഹമ്മ സെക്ഷന്‍ പരിധിയിലെ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാവിലെ 11ഒാടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. ചുഴലിക്കാറ്റ് നാശം വിതച്ചു മാരാരിക്കുളം: വേനല്‍മഴക്കൊപ്പം എത്തിയ ചുഴലിക്കാറ്റ് മാരാരിക്കുളം, കഞ്ഞിക്കുഴി പ്രദേശത്ത് വന്‍നാശം വിതച്ചു. പത്തോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. പൂപ്പള്ളിക്കാവ് കിഴക്കെ അറക്കല്‍ എന്‍. മോഹനൻ, വരകാടി തട്ടാംപറമ്പില്‍ തങ്കമ്മ, കണിച്ചുകുളങ്ങര തെക്കുംവെളിയില്‍ രജനി, മംഗലത്ത് ഗൗരി, അരുണ നിവാസില്‍ വൈ.കെ. ബാബു, കഞ്ഞിക്കുഴി പുതുമന സജീഷ് തുടങ്ങിയവരുടെ വീടുകള്‍ക്കാണ് നാശം. നിരവധി മരങ്ങള്‍ കടപുഴകി വീണു. നൂറിലധികം വാഴകളും നിലംപൊത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.