മസ്​ജിദിന്​ മുന്നിൽ കുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ

കളമശ്ശേരി: പ്രഭാതനമസ്കാര സമയത്ത് ഗവ. മെഡിക്കൽ കോളജിനുസമീപത്തെ മസ്ജിദിൽ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. ഇക്റ ജുമാമസ്ജിദി​െൻറ പ്രധാന വാതിലിന് സമീപമാണ് ടർക്കിയിൽ പൊതിഞ്ഞ് സ്വെറ്ററും സോക്സും ധരിപ്പിച്ച നിലയിൽ രണ്ടുമൂന്ന് മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടത്. കളമശ്ശേരി െപാലീസ് സ്ഥലത്തെത്തി കുട്ടിയെ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്ന് മെഡിക്കൽ കോളജ് മെഡിക്കൽ സൂപ്രണ്ട് ഡോ. പീറ്റർ വാഴയിൽ അറിയിച്ചു. വിവരം ചൈൽഡ് വെൽെഫയർ കമ്മിറ്റിയെ അറിയിച്ചതായും 24 മണിക്കൂർ നിരീക്ഷണത്തിലുള്ള കുഞ്ഞിനെ അവർക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് കളമശ്ശേരി െപാലീസും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.