കൊച്ചി: പരാതി നൽകാനെത്തിയവരും പൊലീസും തമ്മിൽ സ്റ്റേഷന് മുന്നിൽ സംഘർഷം. ചൊവ്വാഴ്ച ഉച്ചക്കുശേഷം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. 18 വയസ്സ് കഴിഞ്ഞ പെൺകുട്ടിയെ കാണാതായത് സംബന്ധിച്ച പരാതിക്കാരും പൊലീസും തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലെത്തിയത്. പെൺകുട്ടിയെ കാണാനില്ലെന്ന് അമ്മ പാലാരിവട്ടം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷിച്ച് പെൺകുട്ടിയെ കണ്ടെത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. എന്നാൽ, മറ്റൊരു സ്ത്രീയുടെകൂടെ പോകണമെന്നാണ് പെൺകുട്ടി അറിയിച്ചത്. അതിനനുവദിച്ച് മജിസ്ട്രേറ്റ് ഉത്തരവിട്ടതോടെ പൊലീസ് പെൺകുട്ടിയെ ആ സ്ത്രീയുടെകൂടെ വിട്ടു. ഇക്കാര്യം തിരക്കാൻ പെൺകുട്ടിയുടെ അമ്മയും സഹോദരിയും സ്റ്റേഷനിലെത്തി. എന്നാൽ, പൊലീസ് മോശമായി പെരുമാറിയെന്ന് മാതാവ് ആരോപിച്ചു. സംഭവം അറിഞ്ഞെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചു. വാക്കുതർക്കം സംഘർഷത്തിലേക്കു കടന്നതോടെ എം.എല്‍.എമാരായ പി.ടി. തോമസ്, ഹൈബി ഈഡന്‍ എന്നിവര്‍ സ്ഥലത്തെത്തി പൊലീസുമായി ചര്‍ച്ച നടത്തി. പെണ്‍കുട്ടിയോട് കുടുംബാംഗങ്ങള്‍ക്ക് സംസാരിക്കാൻ അവസരമുണ്ടാക്കാന്‍ ശ്രമിക്കാമെന്ന് എറണാകുളം നോര്‍ത്ത് സി.ഐ കെ.ജെ. പീറ്റര്‍ പറഞ്ഞു. മജിസ്ട്രേറ്റിെൻറ ഉത്തരവ് പ്രകാരമാണ് കാര്യങ്ങൾ ചെയ്തതെന്ന് പൊലീസ് അറിയിച്ചതായി ഹൈബി ഈഡന്‍ എം.എല്‍.എയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.