സി.പി.ഐ ദീപശിഖ ജാഥ ഇന്ന്​

ആലപ്പുഴ: സി.പി.ഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസി​െൻറ ഭാഗമായുള്ള ദീപശിഖ ജാഥ ചൊവ്വാഴ്ച രാവിലെ എട്ടിന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം പി. പ്രസാദ്‌ ജാഥ നയിക്കും. ടി. പുരുഷോത്തമൻ, മന്ത്രി പി. തിലോത്തമൻ എന്നിവർ സംസാരിക്കും എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.ബി. ബിനു, പാർട്ടി സംസ്ഥാന കൗൺസിൽ അംഗങ്ങളായ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ, പി. മുത്തുപ്പാണ്ടി, ദീപ്തി അജയകുമാര്‍, എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആര്‍. സജിലാല്‍, എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ശുഭേഷ് സുധാകരന്‍ എന്നിവരാണ് ജാഥ അംഗങ്ങള്‍. കയ്യൂരിൽനിന്ന് ദേശീയ എക്സി. അംഗം ബിനോയ് വിശ്വത്തി​െൻറ നേതൃത്വത്തിൽ ആരംഭിച്ച പതാക ജാഥക്ക് വൈകീട്ട് മൂന്നിന് ചെങ്ങന്നൂരിൽ സ്വീകരണം നൽകും. എ.ഐ.ടി.യു.സി സംസ്ഥാന ജന. സെക്രട്ടറി കെ.പി. രാജേന്ദ്രൻ, കിസാൻ സഭ സംസ്ഥാന ജന. സെക്രട്ടറി വി. ചാമുണ്ണി, സി.പി.ഐ മലപ്പുറം ജില്ല സെക്രട്ടറി പി.പി. സുനീർ, കണ്ണൂർ ജില്ല സെക്രട്ടറി പി. സന്തോഷ് കുമാർ, മഹിളസംഘം സംസ്ഥാന സെക്രട്ടറി പി. വസന്തം, എ.െഎ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവരാണ് ജാഥാ അംഗങ്ങൾ. കടൽഭിത്തി: പ്രത്യേക പദ്ധതി ആവിഷ്കരിക്കണം -സി.പി.ഐ ആലപ്പുഴ: ജില്ലയിൽ കടൽ ഭിത്തിയില്ലാത്ത കേന്ദ്രങ്ങളിൽ പുലിമുട്ടുകളോടെ നിർമിക്കാനും കടൽഭിത്തിയുടെ അറ്റകുറ്റപ്പണി നടത്താനും പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമുണ്ടായ കടൽ ക്ഷോഭത്തിൽ വീടുകൾക്കുണ്ടായ നാശനഷ്ടം കണക്കാക്കി സഹായധനം നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മൺസൂൺ ആയാൽ കൂടുതൽ ദുരിതമുണ്ടാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ഈ സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പ്രത്യേക യോഗം വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . കാട്ടൂർ, കോർത്തുശ്ശേരി എന്നിവിടങ്ങളിലെ കടലാക്രമണ കേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലീലാമ്മ ജേക്കബ്, ഗ്രാമ പാഞ്ചായത്ത് അംഗം സിബിൽ റോസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. ഒറ്റമശ്ശേരി സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ കേന്ദ്രവും സന്ദർശിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ.എസ്. ശിവപ്രസാദ്, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി ടി.ടി. ജിസ്മോൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. സോഫ്റ്റ്‌വെയർ വികസന പരിശീലനം: ഏപ്രിൽ 30 വരെ അപേക്ഷിക്കാം ആലപ്പുഴ: സൈബർശ്രീ, സി-ഡിറ്റ് നടത്തുന്ന സോഫ്റ്റ്‌വെയർ വികസന പരിശീലനത്തിന് പട്ടികജാതി വിഭാഗക്കാർക്ക് അപേക്ഷിക്കാം. തിരുവനന്തപുരത്ത് നടത്തുന്ന ഏഴു മാസത്തെ പരിശീലനത്തിന് പ്രതിമാസം 5500 രൂപ സ്റ്റൈപൻഡ് ലഭിക്കും. അപേക്ഷകർ 20നും 26നും മധ്യേ പ്രായമുള്ളവരും കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് എന്നിവയിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ എം.സി.എ/എം.എസ്.സി കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവരുമായിരിക്കണം. വിശദവിവരങ്ങളും അപേക്ഷാഫോറവും www.cybersri.org വെബ്‌സൈറ്റിൽ ലഭ്യമാണ്. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപകർപ്പ് സഹിതം അപേക്ഷകൾ ഏപ്രിൽ 13നകം സൈബർശ്രീ സ​െൻറർ, സി-ഡിറ്റ്, പൂർണിമ, ടി.സി.81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ലഭിക്കണം. പൂരിപ്പിച്ച അപേക്ഷയും മറ്റ് രേഖകളും cybersritraining@gmail.com എന്ന വിലാസത്തിലേക്ക് ഇ-മെയിൽ അയക്കാം. ഫോൺ: 0471-2323949.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.